പ്രതീകാത്മക ചിത്രം | ഫോട്ടോ: എ.പി.
ന്യൂഡല്‍ഹി: ഇന്ത്യയിലെ കോവിഡ് കേസുകളില്‍ വലിയ വര്‍ധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 17,336 പുതിയ കോവിഡ് കേസുകളാണ് വെള്ളിയാഴ്ച രേഖപ്പെടുത്തിയത്. 120 ദിവത്തിനിടെ ഉണ്ടായ ഏറ്റവും ഉയര്‍ന്ന പ്രതിദിന കോവിഡ് നിരക്കാണിത്.
രാജ്യത്ത് രോഗസ്ഥിരീകരണ നിരക്ക് 3.94 ശതമാനമാനവും രോഗമുക്തി നിരക്ക് 98.60 ശതമാനവുമാണ്. കോവിഡ് ബാധിച്ച് 13 പേരുടെ മരണവും വെള്ളിയാഴ്ച രേഖപ്പെടുത്തി. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5,24,954 ആയി.
നിലവില്‍ രാജ്യത്ത് സജീവ കോവിഡ് രോഗികളുടെ എണ്ണം 88,284 ആണ്. വ്യാഴാഴ്ച രാജ്യത്ത് 13,313 പേര്‍ക്ക് കോവിഡ് ബാധിച്ചിരുന്നു. 38 മരണവും വ്യാഴാഴ്ച രേഖപ്പെടുത്തിയിരുന്നു.
Content Highlights: India Records Over 17,000 New Covid Cases
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..