ന്യൂഡല്‍ഹി: ഇന്ത്യയില്‍ കോവിഡ് രോഗികളുടെ എണ്ണം 20 ലക്ഷത്തിലേക്ക് അടുക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 56,282 പേര്‍ക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ ആകെ എണ്ണം 19,64,537 ആയി.
കോവിഡ് മൂലമുള്ള മരണം 40,000 പിന്നിട്ടു. ഒറ്റദിവസം കൊണ്ട് 904 മരണങ്ങളാണ് രാജ്യത്ത് രേഖപ്പെടുത്തിയത്. ഇതോടെ രോഗബാധയെ തുടര്‍ന്നുള്ള മരണം 40,699 ആയി ഉയര്‍ന്നു. 2.07 ശതമാനമാണ് രാജ്യത്തെ മരണ നിരക്ക്.
എന്നാല്‍ രോഗമുക്തരാകുന്നവരുടെ എണ്ണം വര്‍ധിക്കുന്നതും ആശ്വാസമാണ്. 13,28,337 പേരാണ് ഇതുവരെ രോഗമുക്തരായത്. 67.62 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. നിലവില്‍ 5,95,501 പേരാണ് രാജ്യത്ത് ചികിത്സയില്‍ കഴിയുന്നത്.
മഹാരാഷ്ട്ര, ന്യൂഡല്‍ഹി, തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് നിലവില്‍ ഏറ്റവും കൂടുതല്‍ കോവിഡ് കേസുകളുള്ളത്.
ഓഗസ്റ്റ് അഞ്ച് വരെയുള്ള കണക്കുകള്‍ പ്രകാരം രാജ്യത്ത് ഇതുവരെ 2,21,49,351 കോവിഡ് ടെസ്റ്റുകളാണ് നടത്തിയിട്ടുള്ളത്. ഇന്നലെ മാത്രം 6,64,949 ടെസ്റ്റുകളാണ് നടത്തിയതെന്ന് ഐസിഎംആര്‍ പുറത്തുവിട്ട കണക്കുകള്‍ പറയുന്നു.
Content Highlights: India records 56,282 fresh Covid-19 cases and 904 deaths in last 24 hours