ന്യൂ ഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 41,157 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 31,106,065 ആയി. ആരോഗ്യവകുപ്പ് പുറത്തുവിട്ട കണക്കുകൾ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനിടെ 518 കൊവിഡ് മരണങ്ങളാണ് സ്ഥിരീകരിച്ചത്. രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 413,609 ആയി ഉയർന്നു.

രാജ്യത്തെ കൊവിഡ് ആക്ടീവ് കേസുകളുടെ എണ്ണം കുറഞ്ഞു വരികയാണ്. നിലവിൽ രാജ്യത്ത് 422,660 ആക്ടീവ് കേസുകളാണുള്ളത്. സജീവ രോഗികളുടെ എണ്ണത്തില്‍ 1.36 ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 42,004 പേർ രോഗമുക്തി നേടി. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 97.31 ശതമാനം ആയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. 

Content Highlights: India records 41,157 Covid-19 cases, 518 deaths in last 24 hours