ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 26,624 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 1,00,31,223 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 341 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് മൂലം ജീവന്‍ നഷ്ടപ്പെട്ടവരുടെ എണ്ണം 1,45,477 ആയി. 

 

 

കഴിഞ്ഞ 24 മണിക്കൂറിനിടെ 26,690 പേരാണ് കോവിഡ് മുക്തരായത്.  95,80,402 പേര്‍ ഇതുവരെ രാജ്യത്ത് കോവിഡ് മുക്തരായി. 3,05,344 പേര്‍ ഇപ്പോഴും ചികിത്സയില്‍ തുടരുകയാണ്.

 

 

 

 

 

 

 

Content Highlight: India records 26,624 new COVID-19 cases