ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തത് 19,556 പുതിയ കോവിഡ് കേസുകള്‍. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 301 പേര്‍ മരിച്ചു. 

രാജ്യത്ത് 1,,00,75,116 കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്‌. നിലവില്‍ 2,92,518 പേരാണ്‌ ചികിത്സയിലുളളത്. 

ഇതുവരെ 96,36,487 പേര്‍ രോഗമുക്തി നേടി. 1,46,111 പേരാണ് കോവിഡ് ബാധിച്ച് ഇതുവരെ മരിച്ചത്. 

Content Highlights: India records 19,556 new COVID-19 cases