പ്രതീകാത്മക ചിത്രം | Photo: Hani Mohammed| AP
ന്യൂഡല്‍ഹി: ആഗോള പട്ടിണിസൂചികയില്‍ (ജി.എച്ച്.ഐ.) ഇന്ത്യ, അയല്‍ രാജ്യങ്ങളായ പാകിസ്താനും ബംഗ്ലാദേശിനും ശ്രീലങ്കയ്ക്കും നേപ്പാളിനും പിന്നില്‍. 107 രാജ്യങ്ങളുടെ പട്ടികയില്‍ 94-ാം സ്ഥാനത്താണ് ഇത്. കഴിഞ്ഞ വര്‍ഷം ഇന്ത്യ 102-ാം സ്ഥാനത്തായിരുന്നു.
പട്ടികയില്‍ 'ഗുരുതരം' വിഭാഗത്തിലാണ് ഇന്ത്യ. അയല്‍രാജ്യങ്ങളായ മ്യാന്മാറും പാകിസ്താനും ഇതേ വിഭാഗത്തിലാണെങ്കിലും റാങ്കിംഗില്‍ ഇന്ത്യയേക്കാള്‍ മുകളിലാണ്. മ്യാന്മാര് 78-ാം സ്ഥാനത്തും പാകിസ്താന് 88-ാം സ്ഥാനത്തുമാണ്. ബംഗ്ലാദേശ് പട്ടികയില്‍ 75-ാമതും ശ്രീലങ്ക 64-ാമതുമാണ്.
ബെലാറസ്, യുക്രൈന്, തുര്‍ക്കി, ക്യൂബ, കുവൈത്ത് എന്നിവയുള്‍പ്പെടെ 17 രാജ്യങ്ങളാണ് പട്ടികയില്‍ ആദ്യസ്ഥാനങ്ങളില്‍. ഇവയുടെ ജി.എച്ച്.ഐ. സ്കോര്‍ അഞ്ചില്‍ത്താഴെയാണ്. പട്ടിണിയുടെ തോത് കൂടുന്നതനുസരിച്ചാണ് സ്കോര്‍ ഉയരുന്നത്.
റിപ്പോര്‍ട്ട് അനുസരിച്ച് ഇന്ത്യന്‍ ജനസംഖ്യയുടെ 14 ശതമാനം പോഷകക്കുറവ് അനുഭവിക്കുന്നുണ്ട്. അഞ്ചുവയസ്സില്‍ താഴെയുള്ള കുട്ടികളില്‍ 37.4 ശതമാനം വളര്‍ച്ച മുരടിപ്പ് അനുഭവിക്കുന്നുണ്ട്. ഈ പ്രായത്തിലെ കുട്ടികളിലെ മരണനിരക്ക് 3.7 ശതമാനമാണെന്നും റിപ്പോര്‍ട്ട് പറയുന്നു.
ഐറിഷ് ജീവകാരുണ്യസ്ഥാപനമായ കണ്‍സേണ്‍ വേള്‍ഡ്വൈഡും ജര്‍മന്‍ സംഘടനയായ വെല്‍റ്റ് ഹങ്കര്‍ ഹില്‍ഫെയും ചേര്‍ന്നാണ് ജി.എച്ച്.ഐ. റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
Content Highlights: India Ranks 94 Out Of 107 Nations In Global Hunger Index, Categorised 'Serious'
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..