ന്യൂഡല്‍ഹി:കോവിഡ് 19-നെതിരെ ജാപ്പനീസ് പനിമരുന്നായ ഫേവിപിരാവിര്‍ പരീക്ഷിക്കാന്‍ ഒരുങ്ങി ഇന്ത്യ. കോവിഡ് 19 രോഗികളില്‍ ഫേവിപിരാവിര്‍ ഗുളികകള്‍ ഉപയോഗിച്ച് ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ നടത്താന്‍ ഡ്രഗ് കണ്‍ട്രോളറില്‍ നിന്ന് അനുമതി ലഭിച്ചതായി മുംബൈ ആസ്ഥാനമായുള്ള ഗ്ലെന്‍മാര്‍ക്ക് ഫാര്‍മസ്യൂട്ടിക്കല്‍സ് അറിയിച്ചു.
ജപ്പാനില്‍ ഇന്‍ഫ്‌ളുവന്‍സ് ചികിത്സയ്ക്കായി വികസിപ്പിച്ചെടുത്ത മരുന്നാണ് ഫേവിപിരാവിര്‍. കോവിഡിനെതിരെ പരീക്ഷണ ചികിത്സയ്ക്കായി ചൈനയും മറ്റുചില ഇതേകുറിച്ച് പഠിച്ചിരുന്നു.
കോവിഡ് 19 ചികിത്സയ്ക്കായി പരീക്ഷിക്കുന്ന നിരധി മരുന്നുകളില്‍ ഒന്നാണ് ഇതും. മലേറിയ മരുന്നായ ഹൈഡ്രോക്‌സിക്ലോറോക്വിന്‍, എബോള മരുന്നായ റെംഡെസിവിര്‍, എച്ച് ഐ വി മരുന്നുകളായ ലോപിനാവിര്‍, റിറ്റോണാവീര്‍ എന്നിവയുടെ സംയുക്തം തുടങ്ങിയവയെല്ലാം അക്കൂട്ടത്തില്‍ പെട്ടതാണ്.
ഫേവിപിരാവിറിന്റെ ഉപയോഗം 91% രോഗികളിലും അവസ്ഥയില്‍ പുരോഗതിയുണ്ടാക്കിയതായി പറയുന്നു. എന്നാല്‍ കടുത്ത രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചവരില്‍ ഇത് ഫലപ്രദമായിട്ടുമില്ല. ഗ്ലെന്‍മാര്‍ക്കിന് പുറമേ മുംബൈ ആസ്ഥാനമായുള്ള സിപ്ല എന്ന മരുന്നുകമ്പനി, ബെംഗളുരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്‌ട്രൈഡ്‌സ് ഫാര്‍മ എന്നീ കമ്പനിയും മരുന്ന് വികസിപ്പിച്ചെടുത്തിട്ടുണ്ട്.
content highlights:India plans to begin trials on Japanese flu drug favipiravir,
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..