പ്രതീകാത്മക ചിത്രം |ഫോട്ടോ: AFP
ന്യൂഡല്‍ഹി: 30 വര്‍ഷമായി നടന്ന് വരുന്ന കീഴ് വഴക്കത്തിന്റെ ഭാഗമായി ഇന്ത്യയും പാകിസ്താനും തങ്ങളുടെ ആവണവോര്‍ജ്ജ പ്ലാന്റുകളടക്കമുള്ളവയുടെ പട്ടിക പരസ്പരം കൈമാറി. ആണവ ആക്രമങ്ങളില്‍ നിന്ന് ഇരുരാജ്യങ്ങളേയും വിലക്കുന്നതിനുള്ള ഉഭയകക്ഷി ക്രമീകരണത്തിന്റെ ഭാഗമാണിത്. ആണവ കേന്ദ്രങ്ങളുടെ പട്ടിക വെള്ളിയാഴ്ച കൈമാറിയ വിവരം കേന്ദ്ര വിദേശകാര്യ മന്ത്രാലയമാണ് അറിയിച്ചത്.
ന്യൂഡല്‍ഹിയിലേയും ഇസ്ലാമാബാദിലേയും നയതന്ത്ര ചാനലുകള്‍ വഴി ഒരേ സമയം ഇതുചെയ്തുവെന്ന് മന്ത്രാലയം അറിയിച്ചു.
കശ്മീര്‍ പ്രശ്‌നത്തിലും അതിര്‍ത്തി കടന്നുള്ള ഭീകരതയേയും തുടര്‍ന്ന് ഇരുരാജ്യങ്ങളുടേയും നയതന്ത്ര ബന്ധം മരവിച്ചുകിടക്കുന്ന ഘട്ടത്തിലാണ് പട്ടിക കൈമാറ്റം എന്നതും ശ്രദ്ധേയമാണ്.
ആണവ വിവരങ്ങള്‍ കൈമാറണമെന്ന കരാര്‍ 1988-ലാണ് ഒപ്പുവെച്ചത്. 1991 ജനുവരി 27-ന് കരാര്‍ പ്രാബല്യത്തില്‍ വന്നു. എല്ലാവര്‍ഷവും ഒന്നാം തിയതി ആണവ വിവരങ്ങള്‍ കൈമാറാന്‍ ഇരുരാജ്യങ്ങളേയും നിര്‍ബന്ധിപ്പിക്കുന്നതാണ് കരാര്‍.
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..