ന്യൂഡല്‍ഹി: ദുബായില്‍ നടക്കുന്ന ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിലെ ഇന്ത്യ-പാകിസ്താന്‍ മത്സരം പുനഃപരിശോധിക്കണമെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിങ്. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം നല്ല നിലയില്‍ അല്ലാത്തതിനാല്‍ പാകിസ്താനുമായി ഒക്ടോബര്‍ 24ന് നടക്കാനിരിക്കുന്ന മത്സരം പുനഃപരിശോധിക്കണമെന്നാണ് കേന്ദ്രമന്ത്രി ആവശ്യപ്പെട്ടത്. 

ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധം അത്ര നല്ലനിലയില്‍ അല്ലെങ്കില്‍ മത്സരം തീര്‍ച്ചയായും പുനഃപരിശോധിക്കണം. ജമ്മുകശ്മീരില്‍ സാധാരണക്കാരെ ലക്ഷ്യമിട്ടുള്ള ഭീകരാക്രമണം വര്‍ധിച്ച സാഹചര്യത്തില്‍ ഇന്ത്യ-പാക് മത്സരം നടക്കേണ്ടതുണ്ടോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. 

കഴിഞ്ഞ ഒരുമാസത്തിനിടെ മാത്രം ജമ്മുകശ്മീരില്‍ ഭീകരാക്രമണത്തില്‍ 11 സാധാരണക്കാര്‍ കൊല്ലപ്പെട്ടിരുന്നു. 

content highlights: India-Pak T20 World Cup match 'should be reconsidered', says Giriraj Singh