പ്രതീകാത്മ ചിത്രം | Photo: PTI
ന്യൂഡല്‍ഹി: കോവിഡ് 19 രോഗമുക്തി നേടിയവരുടെ കണക്കില്‍ യുഎസിനെ മറികടന്ന് ഇന്ത്യ ഒന്നാമതെത്തിയതായി ആരോഗ്യമന്ത്രാലയം. ആരോഗ്യമന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം 42 ലക്ഷം പേരാണ് രാജ്യത്ത് രോഗമുക്തി നേടിയിരിക്കുന്നത്. യുഎസില്‍ രോഗമുക്തരായത് 41 ലക്ഷത്തോളം പേരാണ്.
79.28 ശതമാനമാണ് ഇന്ത്യയിലെ രോഗമുക്തിയുടെ നിരക്ക്. ലോകത്തെ തന്നെ ഏററവും ഉയര്‍ന്ന നിരക്കാണ് ഇത്. രോഗപ്രതിരോധത്തിനായി കേന്ദ്രം സ്വീകരിച്ച നടപടികളുടെ വിജയമാണ് ഇതെന്ന് ആരോഗ്യമന്ത്രാലയം പറഞ്ഞു.
ആഗോളതലത്തില്‍ കോവിഡ് ഏറ്റവും രൂക്ഷമായി ബാധിച്ച രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. സെപ്റ്റംബര്‍ ആദ്യവാരം മുതല്‍ ഇതുവരെ 16,86,769 കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. സമീപകാല ആഴ്ചകളിലായി ഏകദേശം 90,000 പേര്‍ക്കാണ് പ്രതിദിനം രോഗം സ്ഥിരീകരിക്കുന്നത്. 3.06 കോടി ആളുകള്‍ക്കാണ് രാജ്യത്ത് ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചത്.
രോഗവ്യാപന നിരക്ക് ജൂലായില്‍ 7.5 ശതമാനമായിരുന്നെങ്കില്‍ നിലവില്‍ അത് 10.58 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്.
Content Highlights: India overtakes USA and becomes No.1 in terms of global covid 19 recoveries
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..