ഇന്ത്യയില്‍ 47 ലക്ഷം കോവിഡ് മരണമെന്ന് ഡബ്ല്യൂ.എച്ച്.ഒ.; കണക്കുകള്‍ തള്ളി കേന്ദ്രം


ലോകത്ത് ഇതുവരെ ഒന്നരക്കോടിയോളം പേര്‍ കോവിഡ് ബാധിച്ച് മരിച്ചുവെന്നാണ് ഡബ്ല്യൂ.എച്ച്.ഒയുടെ പുതിയ കണക്കുകള്‍ പറയുന്നത്.

പ്രതീകാത്മക ചിത്രം | Photo: PTI

ന്യൂഡല്‍ഹി: ലോകത്ത് കൂടുതല്‍ പേര്‍ കോവിഡ് മൂലം മരിച്ചത് ഇന്ത്യയിലാണെന്ന ലോകാരോഗ്യ സംഘടന(ഡബ്ല്യൂ.എച്ച്.ഒ)യുടെ കണക്കിനെതിരേ കേന്ദ്ര സര്‍ക്കാര്‍. ലോകാരോഗ്യ സംഘടനയുടെ കോവിഡ് മരണസംഖ്യ കണക്കാക്കുന്ന രീതിയെ രൂക്ഷമായി വിമര്‍ശിച്ച കേന്ദ്ര സര്‍ക്കാര്‍ യാഥാര്‍ഥ്യവുമായി ബന്ധമില്ലാത്ത കണക്കാണിതെന്നും പറഞ്ഞു. രാജ്യത്ത് ശക്തമായ ജനന-മരണ രജിസ്‌ട്രേഷന്‍ സംവിധാനമുണ്ടെന്ന് ഊന്നിപ്പറഞ്ഞ കേന്ദ്ര ആരോഗ്യമന്ത്രാലയം, ഡബ്ല്യൂ.എച്ച്.ഒയുടെ വിരശേഖരണ സംവിധാനം അവ്യക്തവും ശാസ്ത്രീയമായി സംശയാസ്പദവുമാണെന്ന് പറഞ്ഞു.

2020 ജനുവരി ഒന്ന് മുതല്‍ 2021 ഡിസംബര്‍ 31 വരെയുള്ള കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ മാത്രം കോവിഡ് ബാധിച്ച് മരിച്ചത് 47 ലക്ഷം പേരാണെന്ന് ലോകാരോഗ്യ സംഘടന പുറത്തിവിട്ട പുതിയ കണക്കുകളില്‍ അവകാശപ്പെടുന്നത്. സര്‍ക്കാറിന്റെ ഔദ്യോഗിക കണക്കുകളെക്കാള്‍ 10 മടങ്ങ് അധികമാണ് ഇത്. ലോകത്തെ കോവിഡ് മരണങ്ങളുടെ മൂന്നിലൊന്നും ഇന്ത്യയിലാണെന്നും ലോകാരോഗ്യ സംഘടന പറയുന്നു.

ലോകത്ത് ഇതുവരെ ഒന്നരക്കോടിയോളം പേര്‍ കോവിഡ് ബാധിച്ച് മരിച്ചുവെന്നാണ് ഡബ്ല്യൂ.എച്ച്.ഒയുടെ പുതിയ കണക്കുകള്‍ പറയുന്നത്. നിലവില്‍ രേഖപ്പെടുത്തിയതിന്റെ രണ്ടിരട്ടിയോളം വരുമിത്. വിവിധ രാജ്യങ്ങള്‍ പുറത്തുവിട്ട കണക്കുപ്രകാരം 60 ലക്ഷത്തോളം പേരാണ് ഇതുവരെ കോവിഡ് മൂലം മരിച്ചത്. ഇത് തള്ളിക്കളഞ്ഞുകൊണ്ടാണ് യഥാര്‍ത്ഥ കണക്കെന്ന അവകാശവാദവുമായി ലോകാരോഗ്യ സംഘടന പുതിയ കണക്കുകള്‍ പുറത്തുവിട്ടത്.

17 ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ ചില വെബ്‌സൈറ്റുകളില്‍ നിന്നും മാധ്യമവാര്‍ത്തകളില്‍ നിന്നും ശേഖരിച്ചതാണെന്നും ഇതാണ് കണക്കുകള്‍ക്കായി ഉപയോഗിച്ചതെന്നുമുള്ള ലോകാരോഗ്യ സംഘടനയുടെ ഏറ്റുപറച്ചില്‍ ഇന്ത്യ ചോദ്യം ചെയ്തിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രാലയം പറഞ്ഞു. ഡബ്ല്യൂ.എച്ച്.ഒയുടെ വിരശേഖരണ സംവിധാനം അവ്യക്തവും ശാസ്ത്രീയമായി സംശയാസ്പദവുമാണെന്നും ഇന്ത്യയുടെ ആശങ്ക പരിഗണിക്കാതെയാണ് കണക്കുകള്‍ തയ്യാറാക്കിയതെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.

Content Highlights: India Objects To WHO Claims Of 4.7 Million Covid Deaths


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kolumban boat

1 min

വീണ്ടും സൂപ്പര്‍ ഹിറ്റായി ഇടുക്കി ഡാമിലെ കൊലുമ്പന്‍; രണ്ട് മാസത്തെ വരുമാനം 3.47 ലക്ഷം

Feb 6, 2023


Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


.

1 min

ഇഡ്ഡലിയോട് ഈ കടുംകൈ വേണ്ടെന്ന് വിമര്‍ശനം; പാഴായി പരീക്ഷണം

Feb 5, 2023

Most Commented