ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും നേപ്പാൾ പ്രധാനമന്ത്രി ഷെർ ബെഹാദൂർ ദ്യൂബയും | Photo:Twitter/Sher Bahadur Deuba
കാഠ്മണ്ഡു: ഹിമാലയം പോലെ ഉറച്ചതാണ് ഇന്ത്യയും നേപ്പാളും തമ്മിലുള്ള ബന്ധമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദം മാനവരാശിക്ക് തന്നെ ഗുണം ചെയ്യുമെന്നും പ്രധാനമന്ത്രി പറഞ്ഞു. നേപ്പാളിലെ ലുംബിനിയില്‍ എത്തിയ പ്രധാനമന്ത്രി അന്താരാഷ്ട്ര ബുദ്ധമത സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു.
ഇന്ത്യയുടെയും നേപ്പാളിന്റെയും എക്കാലത്തെയും ദൃഢമായ സൗഹൃദവും അടുപ്പവും ഉയര്‍ന്നുവരുന്ന ആഗോള സാഹചര്യങ്ങളില്‍ മുഴുവന്‍ മനുഷ്യരാശിക്കും പ്രയോജനം ചെയ്യുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയും നേപ്പാളും തമ്മില്‍ എല്ലാത്തരത്തിലുള്ള ബന്ധപ്പെട്ടിരിക്കുന്നു. നേപ്പാളിലെ പര്‍വതങ്ങള്‍ക്ക് സമാനമായ ഉയരം നമ്മുടെ ബന്ധങ്ങള്‍ക്ക് നല്‍കണം. നേപ്പാള്‍ ഇല്ലാതെ രാമദേവന്‍ പോലും അപൂര്‍ണമാണെന്നും മോദി പറഞ്ഞു. അതിര്‍ത്തികള്‍ക്കപ്പുറമാണ് ബുദ്ധന്‍, ബുദ്ധന്‍ എല്ലായിടത്തുമുണ്ട്. മാനവികതയുടെ അന്തസത്തയുടെ പ്രതിരൂപമാണ് ബുദ്ധനെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
ഔദ്യോഗിക സന്ദര്‍ശനത്തിനായി ഇന്ന് രാവിലെയാണ് പ്രധാനമന്ത്രി ലുംബിനിയിലെത്തിയത്. നേപ്പാള്‍ പ്രധാനമന്ത്രി ഷെര്‍ ബെഹാദൂര്‍ ദ്യൂബ പ്രധാനമന്ത്രിയെ സ്വീകരിച്ചു. തെക്കന്‍ നേപ്പാളിലാണ് ലുംബിനി. ബുദ്ധന്റെ ജന്മസ്ഥലമായ ഇവിടെ ബുദ്ധപൂര്‍ണിമയുമായി ബന്ധപ്പെട്ട് വലിയ ആഘോഷപരിപാടികളാണ് നടക്കുന്നത്. ബുദ്ധപൂര്‍ണിമ ആഘോഷങ്ങളില്‍ പ്രധാനമന്ത്രി പങ്കെടുത്തു.
മോദിയുടെ അഞ്ചാം നേപ്പാള്‍ സന്ദര്‍ശനമാണിതെങ്കിലും ആദ്യമായാണ് ലുംബിനി സന്ദര്‍ശിക്കുന്നത്. മായാദേവി ക്ഷേത്രസന്ദര്‍ശനത്തോടെയാണ് പ്രധാനമന്ത്രിയുടെ പര്യടനം തുടങ്ങിയത്. സെന്റര്‍ ഫോര്‍ ബുദ്ധിസ്റ്റ് കള്‍ച്ചര്‍ ആന്‍ഡ് ഹെറിറ്റേജിന്റെ ശിലാസ്ഥാപനവും പ്രധാനമന്ത്രി നിര്‍വഹിച്ചു.
Content Highlights: India-Nepal Ties Unshakeable Like the Himalayas, Will Benefit Humanity: PM Modi in Lumbini


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..