പ്രതീകാത്മകചിത്രം| Photo: AFP
മുംബൈ: കോവിഡ് പ്രതിരോധത്തിനുള്ള നേസല്‍ വാക്‌സിന്‍(മൂക്കിലൂടെ നല്‍കുന്ന വാക്‌സിന്‍) ഉടന്‍ യാഥാര്‍ഥ്യമായേക്കും. ഭാരത് ബയോടെക്കാണ് നേസല്‍ വാക്‌സിന്‍ പുറത്തിറക്കാന്‍ ഒരുങ്ങുന്നത്.
നേസല്‍ വാക്‌സിന്റെ ഒന്നാംഘട്ട, രണ്ടാംഘട്ട പരീക്ഷണങ്ങള്‍ നാഗ്പുറിലെ ഗില്ലുര്‍ക്കര്‍ മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ ആരംഭിക്കാനുള്ള നീക്കത്തിലാണ് ഭാരത് ബയോടെക്ക് എന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.
വാഷിങ്ടണ്‍ യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് മെഡിസിനുമായി സഹകരിച്ച് ഒരു നേസല്‍ വാക്‌സിന്‍ വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് ഭാരത് ബയോടെക്ക്. രണ്ടു ഡോസ് നല്‍കേണ്ടി വരുന്ന inactivated വാക്‌സിനു പകരം ഒരു ഡോസ് നല്‍കിയാല്‍ മതിയാവുന്ന വാക്‌സിനു വേണ്ടിയാണ് ശ്രമിക്കുന്നത്. നേസല്‍ വാക്‌സിന്‍ ഒരു മികച്ച തിരഞ്ഞെടുപ്പായിരിക്കുമെന്ന് ഗവേഷണങ്ങള്‍ തെളിയിച്ചിട്ടുണ്ട്. കൊറോണ വൈറസും ആക്രമിക്കുന്നത് മൂക്കിലൂടെയാണ്- ഭാരത് ബയോടെക്ക് മേധാവി ഡോ. കൃഷ്ണ എല്ല പറഞ്ഞു.
നേസല്‍ വാക്‌സിനു വേണ്ടിയുള്ള പരീക്ഷണങ്ങള്‍ അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ നടത്താന്‍ തയ്യാറായിക്കഴിഞ്ഞെന്ന് ഡോ. ചന്ദ്രശേഖര ഗില്ലുര്‍ക്കര്‍ പറഞ്ഞു. കുത്തിവെക്കുന്ന വാക്‌സിനെക്കാള്‍ മൂക്കിലൂടെ നല്‍കുന്ന വാക്‌സിനുകള്‍ കൂടുതല്‍ ഫലപ്രദമാണെന്നതിന് മതിയായ ശാസ്ത്രീയ തെളിലുകളുണ്ട്. ഡി.സി.ജി.ഐക്ക് മുന്‍പാകെ ഇതുമായി ബന്ധപ്പെട്ട നിര്‍ദേശം സമര്‍പ്പിക്കാന്‍ ഒരുങ്ങുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭാരത് ബയോടെക്ക് വികസിപ്പിച്ച കോവാക്‌സിന്റെ ആദ്യ രണ്ട് ഘട്ട പരീക്ഷണങ്ങളും ഗില്ലുര്‍ക്കര്‍ ആശുപത്രിയിലാണ് നടന്നത്.
18നും 65നും ഇടയില്‍ പ്രായമുള്ളവരും ആരോഗ്യമുള്ളവരുമായ 30-45 വോളണ്ടിയര്‍മാരിലാണ് പരീക്ഷണം നടത്തുക. ഭുവനേശ്വര്‍, പുണെ, നാഗ്പുര്‍, ഹൈദരാബാദ് എന്നിവിടങ്ങളിലാകും പരീക്ഷണങ്ങള്‍ നടത്തുക.
content highlights: india likely to get nasal covid vaccine soon


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..