പ്രതീകാത്മക ചിത്രം | ഫോട്ടോ: എ.എഫ്.പി.
ന്യൂഡല്‍ഹി: സമുദ്രമേഖലയിലെ നിരീക്ഷണം ശക്തമാക്കുന്നതിന് അമേരിക്കയില്‍നിന്ന് ഇന്ത്യ അത്യാധുനിക നിരീക്ഷണ ഉപകരണങ്ങള്‍ വാടകയ്‌ക്കെടുത്തു. 'എം.ക്യു-9ബി സീഗാര്‍ഡിയന്‍' എന്ന രണ്ട് യുഎവി (അണ്‍മാന്‍ഡ് ഏരിയല്‍ വെഹിക്കിള്‍)കളാണ് നാവികസേന വാടകയ്‌ക്കെടുത്തത്. അതിര്‍ത്തിയില്‍ ചൈനയുമായുള്ള സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലാണ് ഇത്.
അമേരിക്കയില്‍നിന്ന് ഒരു വര്‍ഷത്തെ ലീസിനാണ് നിരീക്ഷണ ഉപകരണങ്ങള്‍ വാങ്ങുന്നതെന്ന് നാവികസേനാ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. അമേരിക്കന്‍ കമ്പനിയായ ജനറല്‍ അറ്റോമിക്‌സ് വികസിപ്പിച്ച പ്രിഡേറ്റര്‍- ബി ഡ്രോണ്‍ ആണ് നിരീക്ഷണ വാഹനം. കരയിലും കടലിലും നിരീക്ഷണം നടത്താനാകുന്ന ആളില്ലാ വിമാനങ്ങളാണ് ഇവ.
സമുദ്രഭാഗത്തെ നീക്കങ്ങളെ വളരെ സൂക്ഷ്മമായി വിലയിരുത്താന്‍ ഇതിലൂടെ സാധിക്കും. തമിഴ്‌നാട്ടിലെ രജാലിയിലെ നേവല്‍ എയര്‍ സ്‌റ്റേഷനില്‍നിന്നാണ് ഇത് നിയന്ത്രിക്കുന്നത്. നവംബര്‍ ആദ്യംതന്നെ ഉപകരണം ഇന്ത്യയില്‍ എത്തിയിരുന്നു. കഴിഞ്ഞ ആഴ്ച മുതലാണ് എം.ക്യു-9ബി സീഗാര്‍ഡിയന്‍ ഉപയോഗിച്ചുള്ള നരീക്ഷണം ആരംഭിച്ചത്.
വിദേശങ്ങളില്‍നിന്ന് പ്രതിരോധ ഉപകരണങ്ങള്‍ വാടകയ്‌ക്കെടുക്കുന്നതിനുള്ള പുതിയ നടപടിക്രമം (ഡിഫന്‍സ് അക്വിസിഷന്‍ പ്രൊസീജിയര്‍- 2020) ഒക്ടോബറിലാണ് രാജ്യത്ത് നിലവില്‍വന്നത്. അമേരിക്കയില്‍നിന്നുള്ള ഈ ഉപകരണം വാടകയ്‌ക്കെടുത്തത് ഇതുപ്രകാരമുള്ള ആദ്യത്തെ ഇടപാടാണ്. തുക അടക്കം ഇടപാട് സംബന്ധിച്ച മറ്റു വിശദാശങ്ങള്‍ ലഭ്യമായിട്ടില്ല.
Content Highlights: India leases hi-tech US naval drones to boost surveillance


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..