വാർത്താവിനിമയ രംഗത്ത് കുതിച്ചുചാട്ടത്തിന് ഇന്ത്യ; സി.എം.എസ്.-01 വിക്ഷേപിച്ചു


സി.എം.എസ്.-01 വിക്ഷേപണത്തിന് തൊട്ടുമുൻപ്| Photo: twitter.com|isro

ചെന്നൈ: അത്യാധുനിക വാർത്താവിനിമയ ഉപഗ്രഹമായ സി.എം.എസ്. -01 വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയില്‍നിന്ന് പി.എസ്.എല്‍.വി. റോക്കറ്റില്‍ വൈകുന്നേരം 3.41-നായിരുന്നു വിക്ഷേപണം.

വിക്ഷേപണത്തിന്റെ നാലാം ഘട്ടത്തില്‍ ഉപഗ്രഹം റോക്കറ്റില്‍നിന്ന് വേര്‍പെട്ടുവെന്നും സി.എം.എസ്.-01 ഓര്‍ബിറ്റില്‍ പ്രവേശിച്ചുവെന്നും ഐ.എസ്.ആര്‍.ഒ. അറിയിച്ചു. ഇന്ത്യയുടെ 42-ാമത്തെ വാർത്താവിനിമയ ഉപഗ്രഹമാണ് സി.എം.എസ്.-01.

പി.എസ്.എൽ.വി.യുടെ 52-ാമത്തെയും ശ്രീഹരിക്കോട്ടയിൽനിന്നുള്ള 77-ാമത്തെയും വിക്ഷേപണമാണിത്. സി.എം.എസ്. 01-ന് 1410 കിലോ ഗ്രാം ഭാരമുണ്ട്. 2011-ൽ വിക്ഷേപിച്ച ജി സാറ്റ് 12-ന് പകരമായാണ് സി.എം.എസ്. -01 വിക്ഷേപിക്കുന്നത്.

ഇന്ത്യൻ ഉപഭൂഖണ്ഡം, അന്തമാൻ നിക്കോബാർ, ലക്ഷദ്വീപ് എന്നിവിടങ്ങളിൽ വാർത്താവിനിമയ മേഖലയിലെ സേവനങ്ങൾ വർധിപ്പിക്കുന്നതിനും ഈ വിക്ഷേപണം നിർണായകമാകും. ടെലിവിഷൻ, ടെലി എജ്യുക്കേഷൻ, ടെലി മെഡിസിൻ, ദുരന്തനിവാരണം തുടങ്ങിയ മേഖലയ്ക്ക് ഉപഗ്രഹം സഹായകമാകും.

ഐ.എസ്.ആര്‍.ഒയുടെ ഈ വര്‍ഷത്തെ രണ്ടാമത്തെ വിക്ഷേപണമാണിത്. ഇക്കൊല്ലം നിരവധി വിക്ഷേപണങ്ങള്‍ നടത്താന്‍ ഐ.എസ്.ആര്‍.ഒ. ഉദ്ദേശിച്ചിരുന്നെങ്കിലും കോവിഡ് സാഹചര്യത്തെ തുടര്‍ന്ന് മാറ്റിവെക്കുകയായിരുന്നു. ഇ.ഒ.എസ്.-01 എന്ന ഉപഗ്രഹമാണ് ഇക്കൊല്ലം വിക്ഷേപിച്ച മറ്റൊരു ഉപഗ്രഹം. കൃഷി, ആശയവിനിമയ മേഖലകളില്‍ മികവു കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ ആയിരുന്നു ഈ വിക്ഷേപണം.

content highlights: india launches communication satallite cms-01

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Sajjanar

5 min

നായകനില്‍നിന്ന് വില്ലനിലേക്ക്‌; പോലീസ് വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു, വ്യാജ ഏറ്റുമുട്ടല്‍ എന്തിന്?

May 21, 2022


modi

5 min

ലോകത്തെ മുഴുവൻ ഊട്ടുമെന്ന് പ്രഖ്യാപനം,തിരുത്തല്‍; ഗോതമ്പിൽ മോദി ട്രാക്ക് മാറ്റിയതെന്തിന്?

May 20, 2022


penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022

More from this section




Most Commented