പ്രധാനമന്ത്രി നരേന്ദ്രമോദി | Photo: PTI
ന്യൂഡല്‍ഹി: മറ്റുരാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യ വളരെ വേഗത്തിലാണ് രാജ്യത്തെ ജനങ്ങള്‍ക്ക് കോവിഡ് വാക്സിന് വിതരണം ചെയ്യുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കോവിഡ് പ്രതിസന്ധിക്കിടയില്‍ മറ്റുരാജ്യങ്ങള്‍ക്ക് സഹായവുമായി ചെല്ലാന്‍ ഇന്ത്യക്ക് സാധിക്കുന്നത് ഇന്ത്യ സ്വയംപര്യാപ്തത കൈവരിച്ച രാജ്യമായതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. മന് കി ബാത്തിന്റെ 73-ാം എപ്പിസോഡില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
കൊറോണ വൈറസിനെതിരായ ഇന്ത്യയുടെ പോരാട്ടം ലോകത്തിന് മുമ്പാകെ ഒരു മാതൃക സൃഷ്ടിച്ചിരിക്കുകയാണെന്നും രാജ്യത്തിന്റെ വാക്സിന് യജ്ഞം തന്നെ ഒരു ഉദാഹരണമാണെന്നും മന്ത്രി പറഞ്ഞു. 'ലോകത്തില്‍ വച്ചേറ്റവും വലിയ വാക്സിനേഷന് യജ്ഞമാണ് ഇന്ത്യ നടപ്പാക്കുന്നത്. നമ്മള് ഏറ്റവും വലിയ വാക്സിനേഷന് യജ്ഞം നടപ്പാക്കുക മാത്രമല്ല ഏറ്റവും വേഗത്തില്‍ വാക്സിന് വിതരണം ചെയ്യുന്നതും ഇന്ത്യയാണ്.15 ദിവസത്തിനുളളില്‍ 30 ലക്ഷം കോവിഡ് പോരാളികള്‍ക്കാണ് നാം കുത്തിവെപ്പെടുത്തത്. സമ്പന്ന രാഷ്ട്രമായ യുഎസ് ഇതേ ലക്ഷ്യം കൈവരിച്ചത് 18 ദിവസങ്ങള്‍ക്ക് ശേഷമാണ്. യുകെ 36 ദിവസങ്ങളെടുത്തു. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ ഡേറ്റ പ്രകാരം 15 ദിവസങ്ങള്‍ക്കുളളില്‍ 37 ലക്ഷം ആരോഗ്യപ്രവര്‍ത്തകരാണ് വാക്സിന് സ്വീകരിച്ചത്.'
കോവിഡ് പ്രതിസന്ധി ഘട്ടത്തില്‍ ഇന്ത്യ ലോകത്തെ സഹായിക്കുന്നതും പ്രധാനമന്ത്രി ചൂണ്ടിക്കാണിച്ചു.' ഈ ദിവസങ്ങളില്‍ വിവിധ രാജ്യങ്ങളിലെ പ്രധാനന്ത്രിമാരില് നിന്നും പ്രസിഡന്റില്‍ നിന്നും എനിക്ക് സന്ദേശങ്ങള്‍ ലഭിക്കുന്നുണ്ട്. ബ്രസീല്‍ പ്രസിഡന്റ് എങ്ങനെയാണ് ഇന്ത്യക്ക് നന്ദി പറഞ്ഞതെന്ന് നിങ്ങള്‍ എല്ലാവരും കണ്ടുകാണും. എല്ലാ ഇന്ത്യക്കാരും അതില്‍ അഭിമാനിക്കുന്നു. ഇന്ത്യക്ക് മറ്റു രാജ്യങ്ങളെ സഹായിക്കാന്‍ സാധിക്കുന്നത് മരുന്നുകളുടേയും വാക്സിനുകളുടെയും കാര്യത്തില്‍ ഇന്ത്യ സ്വയംപര്യാപ്തത കൈവരിച്ചതു കൊണ്ടാണ്. ഇന്ത്യ എത്രത്തോളം പ്രാപ്തമാകുന്നോ അത്രത്തോളം അത് മനുഷ്യരാശിയെ സേവിക്കും, അത്രത്തോളം ലോകത്തിന് അത് പ്രയോജനപ്പെടും.' പ്രധാനമന്ത്രി പറഞ്ഞു.
ഇന്ത്യന്‍ നിര്‍മിത വാക്സിനുകള്‍ ആത്മനിര്‍ഭര്‍ഭാരതത്തിന്റെ പ്രതീകം മാത്രമല്ല അത് ആത്മാഭിമാനത്തിന്റെ പ്രതീകം കൂടിയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
Content Highlights:India is conducting the biggest vaccination drive - PM Modi
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..