പ്രതിരോധമേഖലയിൽ സ്വയംപര്യാപ്ത കൈവരിക്കണം, കയറ്റുമതി നടത്തുന്ന പ്രധാന രാജ്യമാകണം - പ്രധാനമന്ത്രി 


1 min read
Read later
Print
Share

പ്രധാനമന്ത്രി നരേന്ദ്രമോദി | Photo:ANI

ന്യൂഡൽഹി: പ്രതിരോധമേഖലയിൽ രാജ്യം സ്വയംപര്യാപ്തത കൈവരിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കേന്ദ്രബജറ്റിലെ വ്യവസ്ഥകൾ പ്രതിരോധമേഖലയിൽ ഫലപ്രദമായി നടപ്പാക്കുന്നതിനെകുറിച്ചുളള ഒരു വെബിനാറിൽ പങ്കെടുത്ത് സംസാരിക്കുകയായുരുന്നു പ്രധാനമന്ത്രി. പ്രതിരോധമേഖലയിൽ ആഗോള കയറ്റുമതി നടത്തുന്ന പ്രധാനരാജ്യമെന്ന നിലയിൽ ഇന്ത്യ പ്രതിച്ഛായ മെച്ചപ്പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പ്രതിരോധമേഖലയിൽ ലോകത്തെ ഏറ്റവും വലിയ ഇറക്കുമതി നടത്തുന്ന രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. 2014 മുതൽ സുതാര്യതയ്ക്കും പ്രതിരോധ മേഖലയിൽ വ്യാപാരം എളുപ്പമാക്കുന്നതിനും നാം ശ്രമിക്കുന്നുണ്ട്. - അദ്ദേഹം കൂട്ടിച്ചേർത്തു. പ്രതിരോധ മേഖലയെ സ്വയംപര്യാപ്തമാക്കുന്നതിന് വേണ്ടി സർക്കാർ സ്വീകരിച്ച നടപടികളുടെ പട്ടികയും പ്രധാനമന്ത്രി നിരത്തി. ഡിലൈസൻസിങ്, ഡിറെഗുലേഷൻ, കയറ്റുമതി പ്രോത്സാഹിപ്പിക്കുക, പ്രതിരോധമേഖലയ്ക്ക് വിദേശ നിക്ഷേപ ഉദാരവത്‌കരണം തുടങ്ങി ശക്തമായ നവീകരണങ്ങളാണ് സർക്കാർ അവതരിപ്പിച്ചത്.

ഇന്ത്യൻ സ്വകാര്യ മേഖലയ്ക്ക് ആഭ്യന്തര പ്രതിരോധ നിർമാണ കമ്പനിയായ ഡിഫൻസ് റിസർച്ച് ആൻഡ് ഡവലപ്പ്മെന്റ് ഓർഗനൈസേഷൻ എങ്ങനെയാണ് ഒരു മാതൃക സൃഷ്ടിച്ചതെന്നും അദ്ദേഹം പറഞ്ഞു. വലിയ പ്രതിരോധ പദ്ധതികളിൽ സ്വകാര്യമേഖലയെ ഉൾപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. 'ആഭ്യന്തര രൂപകല്പനയിലും വികസനത്തിലും ഇന്ത്യയിലെ സ്വകാര്യ മേഖല ഡിആർഡിഒയുടെ അനുഭവത്തിൽ നിന്ന് പഠിക്കണം. നിയമങ്ങളും നിയന്ത്രണങ്ങളും അതിനെ തടസ്സപ്പെടുത്തരുത്. അതിനുവേണ്ടിയുളള മാറ്റങ്ങൾ ഞങ്ങൾ വളരെ വേഗത്തിൽ കൊണ്ടുവരികയാണ്. ആഗോളതലത്തിൽ പ്രതിരോധമേഖലയിലെ ഒരു പ്രധാന കയറ്റുമതി രാജ്യമെന്ന പ്രതിച്ഛായ നാം നിർമിക്കേണ്ടതുണ്ട്, ആ പ്രതിച്ഛായയെ ശക്തിപ്പെടുത്തുകയും വേണം.' പ്രധാനമന്ത്രി പറഞ്ഞു.

Content Highlights: India have to build an image as a leading defence exporter globally says PM Modi

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Delhi

1 min

നേപ്പാളില്‍ ഭൂചലനം; ഡല്‍ഹിയിലടക്കം പ്രകമ്പനം, ഭയന്ന് കെട്ടിടങ്ങളില്‍നിന്ന് പുറത്തിറങ്ങി ജനം | VIDEO

Oct 3, 2023


newsclick

1 min

ഡല്‍ഹിയില്‍ മാധ്യമ പ്രവര്‍ത്തകരുടെ വീടുകളില്‍ റെയ്ഡ്: യെച്ചൂരിയുടെ വീട്ടിലും പരിശോധന

Oct 3, 2023


Yechury

1 min

മാധ്യമങ്ങളെ നിശബ്ദമാക്കാനാണ് ശ്രമമെങ്കില്‍ രാജ്യത്തിന്‌ കാരണം അറിയണം; ഡല്‍ഹിയിലെ റെയ്ഡില്‍ യെച്ചൂരി

Oct 3, 2023


Most Commented