ന്യൂഡൽഹി: കോവിഡ് വ്യാപനത്തിന്റെ രണ്ടാതരംഗത്തിനെതിരേ പോരാടുന്ന ഇന്ത്യക്ക് സഹായവുമായെത്തിയത് 14 രാജ്യങ്ങൾ. ഏപ്രിൽ 24 മുതൽ മെയ് രണ്ടുവരെ ലഭിച്ച സഹായമാണ് ഇത്.

ഓക്സിജൻ കോൺസെൻട്രേറ്റേഴ്സ്, മെഡിക്കൽ ഓക്സിജൻ സിലിണ്ടറുകൾ, വെന്റിലേറ്ററുകൾ, ബൈപാപ് മെഷീനുകൾ,ബെഡ്സൈഡ് മോണിറ്ററുകൾ, ആന്റ് വൈറൽ മരുന്നുകൾ, കോവിഡ് വൈറസ് പരിശോധനയ്ക്കായുളള റാപ്പിഡ് കിറ്റുകൾ, പൾസ് ഓക്സിമീറ്റർ, എൻ95 മാസ്കുകൾ, പിപിഇ കിറ്റുകൾ തുടങ്ങിയ മെഡിക്കൽ ഉപകരണങ്ങളാണ് വിവിധ രാജ്യങ്ങളിൽ നിന്നെത്തിയത്. 

ഇന്ത്യക്ക് ആദ്യം സഹായമെത്തിച്ചത് യുകെയാണ്, ഏപ്രിൽ 24ന്. 95 ഓക്സിജൻ കോൺസെൻട്രേറ്ററുകൾ, 20 ബൈപാപ് മെഷീനുകൾ, 20 വെന്റിലേറ്ററുകൾ തുടങ്ങിയവയായിരുന്നു യുകെ ഇന്ത്യക്ക് എത്തിച്ചുനൽകിയത്. തൊട്ടുപിറകേ ഏപ്രിൽ 28-ന് 256 ഓക്സിജൻ സിലിണ്ടറുകൾ സിങ്കപ്പൂർ എത്തിച്ചു. ഇതുസംബന്ധിച്ച പട്ടിക ചൊവ്വാഴ്ചയാണ് കേന്ദ്രം തയ്യാറാക്കിയത്.

Content Highlights:India has received 17 consignments of medical aid