പ്രതീകാത്മക ചിത്രം | Photo: ANI
ന്യൂഡൽഹി: കിഴക്കൻ ലഡാക്ക് അതിർത്തിയിൽ ഇന്ത്യയുടെ 65 പട്രോളിങ് പോയന്റുകളിൽ 26 എണ്ണത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതായി റിപ്പോർട്ട്. മുതിർന്ന പോലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് എൻ.ഡി.ടി.വിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. അതിർത്തിയിൽ ചൈനയുമായി തുടരുന്ന സംഘർഷത്തിനിടെയാണ് പട്രോളിങ് പോയിന്റിന്റെ നിയന്ത്രണം കൂടി നഷ്ടപ്പെട്ട റിപ്പോർട്ട് പുറത്തുവരുന്നത്.
കാരകൊറം പാസ് മുതൽ ചുമുർ വരെ ദിവസവും ഇന്ത്യൻ സുരക്ഷാ സേന പട്രോളിങ് നടത്തേണ്ട 65 പോയിന്റുകളാണ് നിലവിലുള്ളത്. ഇതിൽ 26 എണ്ണത്തിന്റെ നിയന്ത്രണം സുരക്ഷാ സേന പട്രോളിങ് നടത്താത്തതു കൊണ്ടോ, അല്ലെങ്കിൽ മറ്റു പരിമിതികള്‍ മൂലമോ നഷ്ടപ്പെട്ടു. അഞ്ച് മുതൽ 17 വരെയും 24 മുതൽ 32 വരെയുമുള്ള പട്രോളിങ് പോയന്റുകളുടെയും 37-ാം നമ്പർ പട്രോളിങ് പോയന്റിന്റെയും നിയന്ത്രണമാണ് നഷ്ടപ്പെട്ടതെന്ന് ലേയിലെ പോലീസ് ഉദ്യോഗസ്ഥ പി.ഡി. നിത്യയെ ഉദ്ധരിച്ച് എൻ.ഡി.ടി.വി. റിപ്പോർട്ട് ചെയ്യുന്നു.
ഡൽഹിയിൽ നടന്ന ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ വാർഷിക യോഗത്തിൽ ഇക്കാര്യം വ്യക്തമാക്കിക്കൊണ്ട് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ ഉൾപ്പെടെയുള്ളവർ യോഗത്തിൽ പങ്കെടുത്തിരുന്നു.
ഇന്ത്യൻ സേനയുടെ സാന്നിധ്യം കാണാത്തതിനെത്തുടർന്ന് ഈ മേഖലകളിൽ ചൈനീസ് സംഘം എത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു. ബഫർ സോണിൽ പോലും ഇന്ത്യൻ പട്രോളിങ് ചൈന എതിർക്കുന്നുണ്ടെന്നും അത് അവരുടെ സ്ഥലമാണെന്ന് അവകാശപ്പെടുന്നതിനൊപ്പം ഇന്ത്യയുടെ പിൻവാങ്ങൽ ഉറപ്പിക്കുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. സമാന തന്ത്രം തന്നെയാണ് ഗാൽവനിൽ ചെനീസ് സേന പ്രയോഗിച്ചതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
Content Highlights: India Has Lost Presence In 26 Of 65 Patrol Points In Eastern Ladakh Report
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..