
രാജ്നാഥ് സിങ് | Photo: ANI
ന്യൂഡല്‍ഹി: അഫ്ഗാനിസ്താനിലെ ഭരണം താലിബാന് പിടിച്ചെടുത്തത് മുതല്‍ രാജ്യത്തെ മാറിയ സാഹചര്യം ഇന്ത്യക്ക് വെല്ലുവിളിയെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. അതുകൊണ്ട് തന്നെ ഇന്ത്യ നയം പുനഃപരിശോധിക്കാന്‍ നിര്‍ബന്ധിക്കപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഈ സാഹചര്യത്തില്‍ വ്യത്യസ്ത സൈനികസംഘങ്ങളെ രൂപീകരിക്കുന്നത് പ്രതിരോധമന്ത്രാലയം പരിഗണിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വേഗത്തില്‍ തീരുമാനമെടുക്കാനും ഒപ്പം കൂടുതല്‍ സംഘങ്ങളെ രൂപീകരിക്കാനും നീക്കങ്ങള്‍ ഉണ്ടാകും.
അതേസമയം വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കര് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനുമായി അഫ്ഗാനിസ്താനിലെ സ്ഥിതിവിശേഷങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു. കാബൂള്‍ വിമാനത്താവളത്തില്‍ ഭീകരാക്രമത്തില്‍ 13 അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ട് രണ്ട് ദിവസം കഴിഞ്ഞാണ് ചര്‍ച്ച നടത്തിയത്.
കാബൂള്‍ ബോംബ് സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ ഭീകരതയ്ക്കെതിരേ ലോകരാഷ്ട്രങ്ങള്‍ ഒന്നിക്കേണ്ട സമയം അതിക്രമിച്ചുവെന്നായിരുന്നു ഇന്ത്യയുടെ നിലപാട്.
Content Highlights: India forced to change its strategy in Afghanistan says Rajnath singh
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..