ലോക്ക്ഡൗണിനു മുമ്പ് തന്നെ 43 മാസത്തിനിടയിലെ ഏറ്റവും വലിയ തൊഴിലില്ലായ്മയിലേക്ക് കൂപ്പുകുത്തി രാജ്യം


8.7% മാണ് 2020മാര്‍ച്ചിലെ ഇന്ത്യയിലെ തൊഴിലില്ലായ്മ നിരക്ക്. 2016 സെപ്റ്റംബറിനു ശേഷം ആദ്യമായി ഈ മാര്‍ച്ചിലാണ് ഇത്രവലിയ തൊഴിലില്ലായ്മ രാജ്യം നേരിടുന്നത്. തൊഴിലുള്ളവരുടെ എണ്ണം 41.1 കോടിയില്‍ നിന്ന് 39.6 കോടിയിലേക്ക് ചുരുങ്ങി. തൊഴിലില്ലാത്തവരുടെ എണ്ണം 3.2കോടിയില്‍ നിന്ന് 3.8കോടിയായി വര്‍ധിച്ചു.

മുംബൈ: കൊറോണയുമായി ബന്ധപ്പെട്ട് ലോക്ക് ഡൗണിനു മുമ്പ് തന്നെ രാജ്യം നേരിട്ടത് 43 മാസത്തിനിടയിലെ ഏറ്റവും വലിയ തൊഴിലില്ലായ്മയെന്ന് കണക്കുകള്‍. മുംബൈ ആസ്ഥാനമായ സെന്റര്‍ ഫോര്‍ മോണിറ്ററിങ് ഇന്ത്യന്‍ ഇക്കണോമിയുടേതാണ് (CMIE) കണക്കുകള്‍.

8.7% മാണ് 2020 മാര്‍ച്ചിലെ ഇന്ത്യയിലെ തൊഴിലില്ലായ്മ നിരക്ക്. 2016 സെപ്റ്റംബറിനു ശേഷം ആദ്യമായി ഈ മാര്‍ച്ചിലാണ് ഇത്രയും ഉയര്‍ന്ന തൊഴിലില്ലായ്മ നിരക്ക് രാജ്യത്ത് രേഖപ്പെടുത്തുന്നത്‌.

ജനുവരിയില്‍ തൊഴിലില്ലായ്മ നിരക്ക് 7.16 ആയിരുന്ന സ്ഥാനത്താണിത്. രാജ്യം ലോക്ക്ഡൗണിലായി 14ാം ദിവസത്തേക്ക് കടക്കുമ്പോഴാണ് റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.

തൊഴില്‍ പങ്കാളിത്ത നിരക്ക്(labour participation rate) 42 ശതമാനത്തിനു താഴേക്ക് പോയി. മാര്‍ച്ചില്‍ തൊഴില്‍ പങ്കാളിത്ത നിരക്ക് 41.9%വും തൊഴില്‍ നിരക്ക് 38.2% വുമാണ്. ചരിത്രത്തിലെ തന്നെ ഏറ്റവും കുറഞ്ഞ നിരക്കുകളാണിത്.

ജനുവരിക്കും മാര്‍ച്ചിനുമിടയില്‍ തൊഴില്‍ പങ്കാളിത്ത നിരക്ക് 42.19ല്‍ നിന്ന് ഒരു ശതമാനത്തിലധികം കുറഞ്ഞ് 41.90 ആയി മാറി. തൊഴിലുള്ളവരുടെ എണ്ണം 41.1 കോടിയില്‍ നിന്ന് 39.6 കോടിയിലേക്ക് ചുരുങ്ങി. അതായത് തൊഴിലില്ലാത്തവരുടെ എണ്ണം 3.2കോടിയില്‍ നിന്ന് 3.8കോടിയായി വര്‍ധിച്ചുവെന്നും CMIE കണക്കില്‍ പറയുന്നു.

കൊറോണ ഭീതിയില്‍ രാജ്യം മുഴുവന്‍ ലോക്ക്ഡൗണിലായപ്പോള്‍ തൊഴില്‍ പങ്കാളിത്ത നിരക്ക് കുറയുമെന്ന് ഞങ്ങള്‍ ഭയപ്പെട്ടിരുന്നു. എന്നാല്‍ ഇത് ലോക്ക്ഡൗണിനു മുന്നേ തന്നെ സംഭവിച്ചു കഴിഞ്ഞു എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നതെന്ന് CMIE പ്രതിനിധി മഹേഷ് വ്യാസ് പറയുന്നു.

5% മായിരുന്നു വാര്‍ഷിക ജിഡിപി എക്‌സ്പാന്‍ഷന്‍ നിരക്ക്.

content highlights: India faces worst Worst Unemployment Rate in 43 Months, Soars To 8.7%

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
hyderabad encounter

1 min

ഹൈദരാബാദ് കൂട്ടബലാത്സംഗ കേസിലെ പ്രതികള്‍ കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലില്‍- സുപ്രീം കോടതി സമിതി

May 20, 2022


Sabu m Jacob

4 min

കെ.എസ്.ആര്‍.ടി.സി-യെ ഇനി കോഴിക്കൂട് ഉണ്ടാക്കാനും ഉപയോഗിക്കും;  ഇത് ലോകം മാതൃകയാക്കണം-സാബു എം ജേക്കബ്

May 20, 2022


modi

1 min

ചൈനയെ നേരിടാന്‍ ബ്രഹ്മപുത്രയ്ക്ക്‌ അടിയിലൂടെ തുരങ്കം; റോഡ്, റെയില്‍ പാത: രാജ്യത്ത് ഇതാദ്യം

May 19, 2022

More from this section




Most Commented