ന്യൂഡല്‍ഹി: ഇന്ത്യ ഇതുവരെ 338 കോടി രൂപയുടെ കോവിഡ് വാക്സിന് ഡോസുകള്‍ കയറ്റുമതി ചെയ്തെന്ന് കേന്ദ്ര ഉപഭോക്തൃകാര്യമന്ത്രി പിയൂഷ് ഗോയല്‍. സൗഹൃദ രാജ്യങ്ങള്‍ക്ക് സൗജന്യമായി നല്കിയതും വാണിജ്യാടിസ്ഥാനത്തില്‍ കയറ്റുമതി ചെയ്തതും ഉള്‍പ്പെടെയുള്ള കണക്കാണിതെന്നും മന്ത്രി രാജ്യസഭയില്‍ പറഞ്ഞു.
ഇന്ത്യയുടെ ആഭ്യന്തര വാക്സിന് ആവശ്യകതയ്ക്കാണ് പ്രഥമ പരിഗണന. ഇതിനെ അടിസ്ഥാനപ്പെടുത്തിയാണ് സൗഹൃദ രാഷ്ട്രങ്ങള്‍ക്ക് വാക്സിന് നല്‍കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
ജനുവരി മുതലാണ് വാക്സിന് കയറ്റുമതി ആരംഭിച്ചത്. 125.4 കോടി രൂപയുടെ 62.7 ലക്ഷം വാക്സിന് ഡോസുകള്‍ സൗജന്യമായും 213.32 കോടി രൂപയുടെ 1.05 കോടി ഡോസ് വാക്സിനുകള്‍ വാണിജ്യാടിസ്ഥാനത്തിലും കയറ്റുമതി ചെയ്തു. ഫെബ്രുവരി എട്ട് വരെയുള്ള കണക്കുപ്രകാരം ആകെ 338 കോടി രൂപയുടെ വാക്സിനാണ് വിവിദേശരാജ്യങ്ങള്ക്ക് നല്‍കിയതെന്നും മന്ത്രി വിശദീകരിച്ചു.
content highlights: India exports COVID-19 vaccines worth about Rs 338 cr so far: Piyush Goyal
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..