ന്യൂഡല്‍ഹി: നിര്‍ണായകമായ രണ്ടാഴ്ചക്കാലത്തേക്ക് നാമിന്ന് കടക്കുകയാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരം. തിങ്കളാഴ്ച രാവിലെ ട്വിറ്ററിലൂടെയാണ് അദ്ദേഹം ഈ അഭിപ്രായം രേഖപ്പെടുത്തിയത്. വൈറസ് നിയന്ത്രണനടപടികളുടെ ഭാഗമായി രാജ്യവ്യാപകമായി ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ ഉള്‍പ്പെടെ കൊറോണവ്യാപനം സംബന്ധിച്ച് പ്രതിപക്ഷനേതാക്കളുമായി പ്രധാനമന്ത്രി ഞായറാഴ്ച നടത്തിയ കൂടിക്കാഴ്ചയെ കുറിച്ചും അദ്ദേഹം സൂചിപ്പിച്ചു.
ലോകത്തോടൊപ്പം ഇന്ത്യയും കൊറോണവ്യാപനത്തിന്റെ നിര്‍ണായകമായ രണ്ടാഴ്ചക്കാലത്തിലേക്ക് കടക്കുകയാണ്. പ്രതിപക്ഷനേതാക്കളുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തിയത് നല്ല കാര്യമാണ്. മഹാമാരിക്കെതിരെയുള്ള പോരാട്ടത്തിന് എല്ലാ പിന്തുണയും നല്‍കാമെന്ന് പ്രതിപക്ഷനേതാക്കള്‍ പ്രധാനമന്ത്രിക്ക് ഉറപ്പു നല്‍കിയിട്ടുണ്ട്. ചിദംബരം ട്വീറ്റ് ചെയ്തു.
ഒന്നിലധികം ട്വീറ്റുകളിലൂടെയായിരുന്നു ചിദംബരത്തിന്റെ പ്രതികരണം. മഹാമാരിക്കെതിരെ കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്ന നടപടികളിലെ പോരായ്മകള്‍ കോണ്‍ഗ്രസും മറ്റ് പ്രതിപക്ഷകക്ഷികളും ചൂണ്ടിക്കാണിച്ചിട്ടുണ്ടെന്നും സര്‍ക്കാരിന് നല്കുന്ന പിന്തുണയുടെ ഭാഗമായി വിമര്‍ശനങ്ങളെ കണക്കാക്കണമെന്നും ചിദംബരം സൂചിപ്പിച്ചു.
കൂടുതല്‍ സമഗ്രവും മെച്ചപ്പെട്ടതുമായ രോഗനിര്‍ണയസംവിധാനം ഉണ്ടാകണമെന്ന കാര്യത്തില്‍ വിദഗ്ധര്‍ക്കും ഡോക്ടര്‍മാര്‍ക്കും ജില്ലാ ഭരണാധികാരികള്‍ക്കും ഏകാഭിപ്രായമാണുള്ളതെന്നും അതിനാവശ്യമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ചിദംബരം കൂട്ടിച്ചേര്‍ത്തു.
Content Highlights: India Enters Crucial 2-Week Period Today Says P Chidambaram
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..