ന്യൂഡല്‍ഹി: ലോക പാസ്പോര്‍ട്ട് റാങ്കിങ്ങില്‍ ഇന്ത്യയുടെ സ്ഥാനം താഴേയ്ക്ക്. ഹെന്‍ലി പാര്‍സ്സ്പോര്‍ട്ട് ഇന്‍ഡക്സില്‍ ഇന്ത്യന്‍ പാസ്സ്പോര്‍ട്ടിന്റെ സ്ഥാനം 84 ആയി. 2014ല്‍ ഉണ്ടായിരുന്ന 76-ാം സ്ഥാനത്തുനിന്നാണ് ആറു വര്‍ഷംകൊണ്ട് എട്ട് സ്ഥാനങ്ങള്‍ പുറകിലേയ്ക്ക് പോയിരിക്കുന്നത്. 2019ല്‍ 82 ആയിരുന്നു ഇന്ത്യയുടെ റാങ്ക്.
മുന്‍കൂട്ടി വിസയില്ലാതെ പാസ്സ്പോര്‍ട്ടുമായി സഞ്ചരിക്കാവുന്ന രാജ്യങ്ങളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ് ഹെന്‍ലി പാസ്സ്പോര്‍ട്ട് റാങ്കിങ്. ഇത്തരത്തിലുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇപ്പോള്‍ ഇന്ത്യയുടെ സ്ഥാനം ചെറു രാജ്യങ്ങളായ മൗറീഷ്യസ് തജിക്കിസ്ഥാന്‍ തുടങ്ങിയവയ്ക്കൊപ്പമാണ്.
വിസ ഇല്ലാതെ പോകാവുന്ന രാജ്യങ്ങള്‍, ഇ- വിസയില്‍ പോകാവുന്ന രാജ്യങ്ങള്‍, വിസ ഓണ്‍ അറൈവല്‍, സാധാരണ വിസ എന്നിങ്ങനെയുള്ളവയുടെ പട്ടികയാണ് ഹെന്‍ലി പാസ്സ്പോര്‍ട്ട് ഇന്‍ഡക്സ് വെബ്സൈറ്റ് പുറത്തുവിട്ടിരിക്കുന്നത്.
റാങ്കിങ്ങില്‍ പൊതുവില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് ഏഷ്യന്‍ രാജ്യങ്ങളാണ്. ജപ്പാന് ആണ് പട്ടികയില്‍ ഒന്നാമത്. 191 രാജ്യങ്ങളാണ് വിസയില്ലാതെ ജപ്പാന് പാസ്സ്പോര്‍ട്ടുമായി സഞ്ചരിക്കാനാവുക. സിംഗപ്പുര്‍ രണ്ടാമതും ദക്ഷിണ കൊറിയ, ജര്‍മനി എന്നീ രാജ്യങ്ങള്‍ മൂന്നാമതുമാണ്.
Content Highlights: India drops to 84 in Passport Index, Japan tops the chart
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..