മാനവ വികസന സൂചികയില്‍ ഒരു പടികൂടി താഴ്ന്ന് ഇന്ത്യ; 132-ാം സ്ഥാനത്ത്


പ്രതീകാത്മക ചിത്രം |ഫോട്ടോ:PTI

ന്യൂഡല്‍ഹി: ഒരു രാജ്യത്തിന്റെ സമഗ്രവികസനം സൂചിപ്പിക്കുന്ന മാനവ വികസന സൂചികയില്‍ ഒരു പടി കൂടി പിന്നോട്ട് പോയി ഇന്ത്യ, 132-ാം സ്ഥാനത്തെത്തി. കോവിഡ് പ്രതിസന്ധികള്‍ക്കിടയിലുണ്ടായിട്ടുള്ള ആഗോള തകര്‍ച്ചയ്ക്കിടയിലാണിത്. 2020ല്‍ അവസാനമായി പുറത്തിറങ്ങിയ മാനവ വികസന സൂചികയില്‍ 189 രാജ്യങ്ങളുടെ പട്ടികയില്‍ 131-ാം സ്ഥാനത്തായിരുന്നു ഇന്ത്യ. രാജ്യത്തെ ജനങ്ങളുടെ ആയുര്‍ദൈര്‍ഘ്യം, വിദ്യാഭ്യാസ നിലവാരം, ജിവിത നിലവാരം തുടങ്ങിയയാണ് പട്ടികയുടെ അളവുകോല്‍. ഐക്യരാഷ്ട്ര സഭ ഡെവലപ്പ്‌മെന്റ് പ്രോഗ്രാമാണ് പട്ടിക പ്രസിദ്ധീരിക്കുന്നത്.

191 രാജ്യങ്ങളുടെ പട്ടികയാണ് ഇത്തവണ പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഇന്ത്യയുടെ മാനവ വികസന സൂചിക അഥവാ എച്ച്ഡിഐ 2020ലെ 0.642ല്‍ നിന്ന് 2021ല്‍ 0.633 ആയി കുറഞ്ഞു.

സ്വിറ്റ്‌സര്‍ലന്‍ഡ്, നോര്‍വെ, ഐസ്‌ലന്‍ഡ് എന്നിവരാണ്‌ മാനവ വികസന സൂചികയില്‍ മുന്നില്‍ നില്‍ക്കുന്ന ആദ്യ മൂന്ന് രാജ്യങ്ങള്‍. ഇടത്തരം മാനുഷിക വികസനമെന്ന് രേഖപ്പെടുത്തിയ 43 രാജ്യങ്ങളിലാണ് ഇന്ത്യ ഉള്‍പ്പെട്ടിട്ടുള്ളത്. ഇതില്‍ ഏഷ്യ, ആഫ്രിക്ക, തെക്കേ അമേരിക്കന്‍ രാജ്യങ്ങളാണ് കൂടുതലും.

മാനവ വികസന സൂചിക പട്ടികയില്‍ ഇന്ത്യയുടെ അയല്‍ രാജ്യങ്ങളായ ശ്രീലങ്ക 73-ാമതും ചൈന 79-ാം സ്ഥാനത്തുമാണ്. ബംഗ്ലാദേശ്-129, ഭൂട്ടാന്‍-127 എന്നിങ്ങനേയും സ്ഥാനംപിടിച്ചിട്ടുണ്ട്. അതേ സമയം പാകിസ്താന്‍ ഇന്ത്യയേക്കാളും പിന്നില്‍ 161-ാം സ്ഥാനത്താണ്. നേപ്പാള്‍ 143-ാമതും മ്യാന്മര്‍ 149-മതുമാണ്.

1990 മുതല്‍ 129-ല്‍ തുടങ്ങി ഇന്ത്യ ഓരോ വര്‍ഷവും പട്ടികയില്‍ താഴേക്ക് പോകുന്നുണ്ട്. 2019 നും 2021 നും ഇടയിലുള്ള ഇടിവിന്റെ പ്രധാന കാരണം ആയുര്‍ദൈര്‍ഘ്യം കുറഞ്ഞതാകാമെന്നാണ് വിലയിരുത്തല്‍. 69.7 ല്‍ നിന്ന് 67.2 ലേക്കെത്തിയിട്ടുണ്ട് ഇന്ത്യയുടെ ആയുര്‍ദൈര്‍ഘ്യം.

Content Highlights: India drops one spot to 132 in UN Human Development Index for 2021


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


രണ്ടരവർഷത്തെ കാത്തിരിപ്പ്; പിണക്കം മറന്ന് മടങ്ങിയെത്തിയ ഓമനപ്പൂച്ചയെ വാരിപ്പുണർന്ന് ഉടമകൾ

Sep 25, 2022

Most Commented