ന്യൂഡല്‍ഹി: ലഷ്‌കര്‍ ഇ തൊയ്ബ തലവന്‍ മസൂദ് അസ്ഹര്‍, ജെയ്‌ഷെ മുഹമ്മദ് തലവന്‍ ഹാഫിസ് സെയിദ്, കുപ്രസിദ്ധ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിം, ലഷ്‌കര്‍ നേതാവ് സഖിയുര്‍ റഹ്മാന്‍ ലഖ്‌വി എന്നിവരെ യു.എ.പി.എ നിയമപ്രകാരം കേന്ദ്രസര്‍ക്കാര്‍ ഭീകരരായി പ്രഖ്യാപിച്ചു. ഭീകരവിരുദ്ധ നിയമത്തിലെ പുതിയ ഭേദഗതി അനുസരിച്ചാണ് പ്രഖ്യാപനം.

ബുധനാഴ്ചയാണ് ഇതുസംബന്ധിച്ച വിജ്ഞാപനം ഇറങ്ങിയത്. വ്യക്തികളെയും ഭീകര പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ കഴിയുന്ന തരത്തിലുള്ള നിയമ ഭേദഗതി കഴിഞ്ഞ മാസമാണ് പാര്‍ലമെന്റ് പാസാക്കിയത്. നേരത്തെ ഭീകര സംഘടനകളെ മാത്രമെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ കഴിഞ്ഞിരുന്നുള്ളൂ.

ഭീകരരായി പ്രഖ്യാപിച്ച നാലുപേര്‍ക്കെതിരെയും റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ടെന്നും വരും ദിവസങ്ങളില്‍ കൂടുതല്‍ പേരെ പട്ടികയില്‍ ഉള്‍പ്പെടുത്തിയേക്കുമെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു.

Content Highlights: India declares Saeed, Azhar, Dawood, Lakhvi as terrorists