രാജ്യത്തെ കോവിഡ് കേസുകള്‍ രണ്ട് കോടി കടന്നു; പ്രതിദിന കണക്കില്‍ നേരിയ കുറവ്


പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ ആകെ എണ്ണം രണ്ട് കോടി കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,57,229 കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത കോവിഡ് കേസുകള്‍ 2,02,82,833 ആയി. തുടര്‍ച്ചയായ രണ്ടാം ദിവസവും പ്രതിദിന കേസുകളില്‍ നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.

3,20,289 പേരാണ് 24 മണിക്കൂറിനുളളില്‍ രോഗമുക്തി നേടിയത്. ആകെ രോഗമുക്തരുടെ എണ്ണം 1,66,13,292 ആയി. 3449 മരണവും സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ 34,47,133 പേരാണ് ചികിത്സയിലുള്ളത്. രാജ്യത്ത് ഇതുവരെ 15,89,32,921 പേര്‍ക്ക് കോവിഡ് പ്രതിരോധ മരുന്ന് നല്‍കിയതായും കേന്ദ്രആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

രാജ്യത്തെ ചില സംസ്ഥാന-കേന്ദ്രഭരണ പ്രദേശങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന പ്രതിദിന കോവിഡ് കേസുകള്‍ കുറഞ്ഞുവരുന്നതിന്റെ ആദ്യലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ പറഞ്ഞു.ഡല്‍ഹി, ചത്തീസ്ഗഢ്, മഹാരാഷ്ട്ര, പഞ്ചാബ് എന്നിവയുള്‍പ്പടെ 13 സംസ്ഥാന-കേന്ദ്രഭരണപ്രദേശങ്ങളിലാണ് കേസുകള്‍ കുറയുന്നത്.

അതേസമയം ആന്‍ഡമാന്‍ നിക്കോബാര്‍, ആന്ധ്രാപ്രദേശ്, അരുണാചല്‍ പ്രദേശ്, അസം, ബീഹാര്‍, ഗോവ, ഹരിയാന, ഹിമാചല്‍ പ്രദേശ്, ജമ്മു കശ്മീര്‍, കര്‍ണാടക, കേരളം, മണിപ്പൂര്‍, മിസോറം, നാഗാലാന്‍ഡ്, മേഘാലയ, ഒഡീഷ, സിക്കിം, തമിഴ്‌നാട്, ത്രിപുര, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാന- കേന്ദ്രഭരണപ്രദേശങ്ങളില്‍ പ്രതിദിനക്കേസുകള്‍ വര്‍ധിച്ചുവരുന്ന പ്രവണതയാണുള്ളത്.

എന്നാല്‍ ഈ കുറവിനെ ' നിലവിലെ ട്രെന്‍ഡ്' എന്ന് വിശേഷിപ്പിക്കുന്നത് വളരെ നേരത്തെയാകുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. 48-72 മണിക്കൂറിലുളള ഡേറ്റയുടെ അടിസ്ഥാനത്തില്‍ രാജ്യത്തെ ഇപ്പോഴത്തെ സാഹചര്യം ഇതാണെന്ന നിഗമനത്തിലെത്താനാകില്ലെന്ന് മുതിര്‍ന്ന പൊതുജനാരോഗ്യ വിദഗ്ധന്‍ പറഞ്ഞു. പ്രതിദിന കേസുകളിലെ കുറവ് ചുരുങ്ങിയത് ഒരാഴ്ചയെങ്കിലും നിലനിര്‍ത്താനായാല്‍ മാത്രമേ എന്തെങ്കിലും പറയാനാവൂ എന്നാണ് വിദഗ്ധാഭിപ്രായം.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
P.C George

1 min

പീഡന പരാതി: പി.സി ജോര്‍ജ് അറസ്റ്റില്‍

Jul 2, 2022


pc george-pinarayi

2 min

'ഒരു മറ്റേപ്പണിക്കും പോയിട്ടില്ല, എന്തിന് ഭയക്കണം ? പിണറായിയോട് പ്രതികാരം ചെയ്യും'- പി.സി. ജോര്‍ജ്

Jul 2, 2022


Nupur Sharma

1 min

ഉത്തരവാദി നിങ്ങളാണ്, രാജ്യത്തോട് മാപ്പ് പറയണം: നൂപുര്‍ ശര്‍മയോട് സുപ്രീംകോടതി

Jul 1, 2022

Most Commented