ന്യൂഡൽഹി: രാജ്യത്ത് ആകെ കോവിഡ്‌ കേസുകള്‍ 67 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത് 72,049 പുതിയ കോവിഡ് കേസുകളാണ്.

ഇതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 67,57,132 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 986 പേരുടെ മരണവും കോവിഡ് മൂലമാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണം 1,04,555 ആയി.

9,07,883 ആളുകളാണ് നിലവിൽ രാജ്യത്തെ വിവിധ ആശുപത്രികളിലായി ചികിത്സയിൽ കഴിയുന്നത്. 57,44,694 പേർ ഇതുവരെ കോവിഡ് മുക്തരായതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകളിൽ പറയുന്നു.

രാജ്യത്ത് ഇതുവരെ നടത്തിയത് 8,22,71,654 കോവിഡ് പരിശോധനകളാണ്. ഇതിൽ 11,99,857 സാമ്പിളുകളും പരിശോധിച്ചത് ഒക്ടോബർ ആറിനാണെന്നും ഐ.സി.എം.ആർ പുറത്തുവിട്ട കണക്കുകളിൽ പറയുന്നു.

Content Highlights:India's COVID19 tally crosses 67-lakh mark