ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 48,698 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ ആകെ രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 3,01,83,143 ആയി.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,183 മരണം കൂടി റിപ്പോര്‍ട്ട് ചെയ്തപ്പോള്‍, 64,818 പേര്‍ രോഗമുക്തി നേടി. രാജ്യത്ത് ഇതുവരെ 2,91,93,085 പേരാണ് കോവിഡില്‍നിന്ന് മുക്തി നേടിയിട്ടുള്ളത്. മരണസംഖ്യ 3,94,493-ല്‍ എത്തിയിട്ടുണ്ട്. നിലവില്‍  5,95,565 സജീവകേസുകളാണ് രാജ്യത്തുള്ളത്.

അതേസമയം കേരളത്തില്‍ വെള്ളിയാഴ്ച 11,546 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. മലപ്പുറം 1374, തിരുവനന്തപുരം 1291, കൊല്ലം 1200, തൃശൂര്‍ 1134, എറണാകുളം 1112, പാലക്കാട് 1061, കോഴിക്കോട് 1004, കാസര്‍ഗോഡ് 729, ആലപ്പുഴ 660, കണ്ണൂര്‍ 619, കോട്ടയം 488, പത്തനംതിട്ട 432, ഇടുക്കി 239, വയനാട് 203 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗബാധ സ്ഥിരീകരിച്ചത്.

content highlights: india covid update