ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 50,848 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 82 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണിത്. രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം മൂന്നുകോടി കടന്നു. ഇതുവരെ രാജ്യത്ത് 3,00,28,709 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

 

24 മണിക്കൂറിനിടെ 1,358 മരണം കൂടി സ്ഥിരീകരിച്ചതോടെ ആകെ മരണസംഖ്യ 3,90,660 ആയി. 68,817 പേര്‍ കൂടി രോഗമുക്തി നേടിയതോടെ ആകെ കോവിഡ് മുക്തരായവരുടെ എണ്ണം 2,89,94,855 ആയിട്ടുണ്ട്. നിലവില്‍ 6,43,194 സജീവ കേസുകളാണുള്ളത്. 

96.56 ശതമാനമാണ് രോഗമുക്തി നിരക്കെന്നും പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 2.67 ശതമാനമാണെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.