ന്യൂഡല്‍ഹി: തുടര്‍ച്ചയായ നാലാംദിവസവും രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം ഒരുലക്ഷത്തില്‍ താഴെ. കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് 19 സ്ഥിരീകരിച്ചത് 91,702 പേര്‍ക്കെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 

അതേസമയം 3,403 പേര്‍ക്കു കൂടി കോവിഡ് ബാധയെ തുടര്‍ന്ന് ജീവന്‍ നഷ്ടമാവുകയും ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,34,580 പേര്‍ കൂടി രോഗമുക്തി നേടിയതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 2,77,90,073 ആയി. 

രാജ്യത്ത് ഇതുവരെ 2,92,74,823 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ആകെ മരണസംഖ്യ 3,63,079-ല്‍ എത്തി. 11,21,671 സജീവകേസുകളാണ് നിലവിലുള്ളത്. അതേസമയം ഇതുവരെ 24,60,85,649 പേര്‍ക്ക് വാക്‌സിന്‍ നല്‍കിക്കഴിഞ്ഞു. 

content highlights: india covid update