ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 39,097 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 546 പേര്‍ മരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 2.40 ശതമാനമാണ് രാജ്യത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. തുടര്‍ച്ചയായ 33ാം ദിവസമാണ് ടിപിആര്‍ മൂന്ന് ശതമാനത്തില്‍ താഴെയാകുന്നത്. 

രാജ്യത്തുടനീളം 3,13,32,159 പേര്‍ക്കാണ് ഇതുവരെ കോവിഡ് പിടിപെട്ടത്. ഇതില്‍ 3,05,03,166 പേര്‍ ഇതിനോടകം രോഗമുക്തരായി. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 35,087 പേര്‍ രോഗമുക്തി നേടി. 97.35 ശതമാനമാണ് രോഗമുക്തി നിരക്ക്. 

വിവിധ സംസ്ഥാനങ്ങളിലായി 4,08,977 പേരാണ് നിലവില്‍ ചികിത്സയില്‍ തുടരുന്നത്. 4,20,016 പേരുടെ ജീവന്‍ ഇതുവരെ കോവിഡ് കവര്‍ന്നു. 

കഴിഞ്ഞ 24 മണിക്കൂറിനിടെ കേരളത്തിലാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. മഹാരാഷ്ട്ര, ഒഡീഷ, തമിഴ്‌നാട്, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളാണ് തൊട്ടുപിന്നിലുള്ളത്. രാജ്യത്തെ ആകെയുള്ള പുതിയ കേസുകളില്‍ 76.13 ശതമാനവും ഈ അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നാണ്. 

രാജ്യത്തുടനീളം 42,78,82,261 പേര്‍ക്ക് ഇതുവരെ കോവിഡ് പ്രതിരോധ വാക്‌സിനേഷന്‍ നല്‍കി.

content highlights: india covid roundup, covid cases, covid death