ന്യൂഡൽഹി: ആശ്വാസമേകി രാജ്യത്തെ കോവിഡ് കേസുകൾ കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,52,734 പേർക്കാണ് രാജ്യത്ത് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 50 ദിവസത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണിത്.
24 മണിക്കൂറിനിടെ മാത്രം 2,38,022 പേർ രോഗമുക്തരായി. 3128 പേർ മരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. നിലവിൽ 20,26,092 രോഗികളാണ് ചികിത്സയിൽ തുടരുന്നത്. 3,29,100 പേരുടെ ജീവൻ ഇതുവരെ കോവിഡ് കവർന്നു.
ഇതിനോടകം 2,80,47,534 പേർക്കാണ് രാജ്യത്തുടനീളം കോവിഡ് പിടിപെട്ടത്. ഇതിൽ 2,56,92,342 പേരും രോഗമുക്തരായി. ഇതോടെ രോഗമുക്തി നിരക്ക് 91.60 ശതമാനമായി ഉയർന്നു. 9.07 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. തുടർച്ചയായ ഏഴാം ദിവസമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിൽ താഴെയെത്തുന്നത്.
24 മണിക്കൂറിനിടെ 28,864 പേർക്ക് രോഗം സ്ഥിരീകരിച്ച തമിഴ്നാടാണ് പ്രതിദിന രോഗികളുടെ എണ്ണത്തിൽ മുന്നിൽ. കർണാടക, കേരളം, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളാണ് തൊട്ടുപിന്നിലുള്ളത്. രാജ്യത്തെ ആകെ രോഗബാധിതരിൽ 66.22 ശതമാനം രോഗികളും ഈ അഞ്ച് സംസ്ഥാനങ്ങളിൽ നിന്നാണ്.
വിവിധ സംസ്ഥാനങ്ങളിലായി ഇതുവരെ 21,31,54,129 പേർക്ക് കോവിഡ് പ്രതിരോധ വാക്സിൻ നൽകി. 34,48,66,883 പേരുടെ സാംപിളുകൾ ഇതുവരെ പരിശോധിച്ചു. ഇതിൽ ഞായറാഴ്ച മാത്രം 16,83,135 സാംപിളുകളാണ് പരിശോധിച്ചതെന്ന് ഇന്ത്യൻ മെഡിക്കൽ കൗൺസിലിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.
content highlights:india covid roundup, covid cases
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..