ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 3,29,942 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 2,29,92,517 ആയി വർധിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3876 പേർ കോവിഡ് ബാധിച്ച് മരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

സജീവകേസുകളില്‍ 30,016 പേരുടെ കുറവുണ്ടായി എന്നതാണ് ആശ്വാസകരമായ വാര്‍ത്ത. 61 ദിവസത്തിന് ശേഷം ഇത്രയും കുറവുണ്ടാകുന്നത്‌.

ഇതുവരെ 1,90,27,304 പേർ കോവിഡ് മുക്തരായി. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 3,56,082 പേർ രോഗമുക്തി നേടി. രാജ്യത്തുടനീളം 37,15,221 രോഗികളാണ് നിലവിൽ ചികിത്സയിൽ തുടരുന്നത്. 

പ്രതിദിന കോവിഡ് രോഗികളിൽ മഹാരാഷ്ട്രയെ പിന്നിലാക്കി കർണാടക ഒന്നാമതായി. 24 മണിക്കൂറിനിടെ 39,305 പേർക്ക് കർണാടകയിൽ കോവിഡ് പിടിപെട്ടു. 37,236 പേർക്കാണ് മഹാരാഷ്ട്രയിൽ കോവിഡ് സ്ഥിരീകരിച്ചത്. തമിഴ്നാട്, കേരള, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലും കോവിഡ് വ്യാപനം രൂക്ഷമാണ്. രാജ്യത്തെ ആകെ കോവിഡ് കേസുകളിൽ 46.76 ശതമാനവും കേരളം ഉൾപ്പെടെയുള്ള ഈ അഞ്ച് സംസ്ഥാനങ്ങളിലാണ്.

രാജ്യത്തുടനീളം 17,27,10,066 പേർക്ക് ഇതുവരെ കോവിഡ് പ്രതിരോധ വാക്സിനേഷൻ നൽകി. 30,56,00,187 സാമ്പിളുകൾ ഇതുവരെ പരിശോധിച്ചു. ഇതിൽ തിങ്കളാഴ്ച മാത്രം 18,50,110 സാമ്പിളുകൾ പരിശോധിച്ചതായും ഐസിഎംആർ കണക്കുകൾ വ്യക്തമാക്കുന്നു.

content highlights:india covid roundup