ന്യൂഡല്‍ഹി: രാജ്യത്ത്‌ കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 4,01,993 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ലോകത്തെ ഏറ്റവും ഉയര്‍ന്ന പ്രതിദിന കോവിഡ് കണക്കാണിത്. 24 മണിക്കൂറിനിടെ 3523 പേരുടെ ജീവന്‍ കോവിഡ് കവര്‍ന്നു. ഇതോടെ ആകെ കോവിഡ് മരണം 2,11,853 ആയി ഉയര്‍ന്നതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 

1,91,64,969 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ രോഗം പിടിപെട്ടത്. ഇതില്‍ 1,56,84,406 പേരും ഇതിനോടകം രോഗമുക്തരായി. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 2,99,988 പേര്‍ രോഗമുക്തി നേടി. നിലവില്‍ 32,68,710 സജീവ കേസുകളാണ് രാജ്യത്തുള്ളത്. 

മഹാരാഷ്ട്ര, കര്‍ണാടക, കേരള, ഉത്തര്‍പ്രദേശ്, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളിലാണ് രോഗവ്യാപനം അതിതീവ്രം. ഏറ്റവും കൂടുതല്‍ പ്രതിദിന രോഗികളുള്ള മഹാരാഷ്ട്രയില്‍ 62,919 പേര്‍ക്ക് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചു. മരണസംഖ്യയിലും മഹാരാഷ്ട്രയാണ് മുന്നില്‍. ഇന്നലെ മാത്രം 828 പേര്‍ മരിച്ചു. 

രാജ്യത്തുടനീളം 15,49,89,635 പേര്‍ ഇതിനോടകം വാക്‌സിന്‍ സ്വീകരിച്ചു. 28,83,37,385 സാമ്പിളുകള്‍ ഇതുവരെ പരിശോധിച്ചു. കഴിഞ്ഞ ദിവസം മാത്രം 19,45,299 സാമ്പിളുകള്‍ പരിശോധിച്ചുവെന്നും ഐസിഎംആര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

content highlights: india covid roundup