
പ്രതീകാത്മക ചിത്രം. ഫോട്ടോ: പിജി ഉണ്ണികൃഷ്ണൻ
ന്യൂഡല്‍ഹി : ഇന്ത്യയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 19 ലക്ഷം കടന്നു. 19,08,255 പേർക്കാണ് ഇതുവരെ രാജ്യത്ത് കോവിഡ് ബാധിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 52,509 പുതിയ കേസുകളാണ് സ്ഥിരീകരിച്ചത്. ഒറ്റദിവസം കൊണ്ട് 857 മരണങ്ങളും രേഖപ്പെടുത്തി. നിലവില്‍ 5,86,244 രോഗികളാണ് ചികിത്സയിലുള്ളത്. 12,82,215 പേര് ഇതിനോടകം രോഗമുക്തരായി.
മഹാരാഷ്ട്ര, ന്യൂഡല്‍ഹി, തമിഴ്നാട്, കര്‍ണാടക, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് നിലവിൽ ഏറ്റവും കൂടുതല്‍ കോവിഡ് കേസുകളുള്ളത്.
തമിഴ്നാട്ടില്‍ 5,063 പേര്‍ക്കു കൂടി ചൊവ്വാഴ്ച കോവിഡ് സ്ഥിരീകരിച്ചു. 6,501 പേര് രോഗമുക്തരാവുകയും 108 പേര് മരിക്കുകയും ചെയ്തു. സംസ്ഥാനത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 2,68,285 ആയി.
68 ശതമാനവും പുരുഷന്മാരാണ് മരിച്ചത്. 32 ശതമാനം സ്ത്രീകളും മരിച്ചു. പലസംസ്ഥാനങ്ങളും പരിശോധന ശേഷി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. രാജ്യത്ത് ഇതുവരെ രണ്ടുകോടിയിലധികം ടെസ്റ്റുകള്‍ നടത്തിയിട്ടുണ്ട്.
content highlights: India Covid cases and deathtoll
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..