ന്യൂഡല്‍ഹി: രാജ്യത്ത് പ്രതിദിന കോവിഡ് കണക്കില്‍ നേരിയ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 45,083 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 460 മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞദിവസം 46,759 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

35,840 പേര്‍ രോഗമുക്തി നേടി. നിലവില്‍ 3,68,558 സജീവകേസുകളാണ് ഉള്ളതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 97.53 ശതമാനമാണ് രോഗമുക്തി നിരക്ക്. 17,55,327 സാംപിളുകളാണ് പരിശോധിച്ചത്. 

കഴിഞ്ഞ 24 മണിക്കൂറിനിടെ 73.85 ലക്ഷം ഡോസ് കോവിഡ് വാക്‌സിന്‍ വിതരണം ചെയ്തു. ഇതോടെ രാജ്യത്ത് ഇതുവരെ 63 കോടി (63,09,17,927) ഡോസ് വാക്‌സിന്‍ വിതരണം ചെയ്തതായും മന്ത്രാലയം വ്യക്തമാക്കി. 

Content Highlights: India Covid-19 Updates