ന്യൂഡല്‍ഹി: രാജ്യത്ത് പുതിയതായി 36,011 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ ഇന്ത്യയിലെ ആകെ കോവിഡ് രോഗികളുടെ എണ്ണം 96,44,222 ആയി ഉയര്‍ന്നു.
482 പേരാണ് 24 മണിക്കൂറിനിടെ രോഗബാധയെ തുടര്‍ന്ന് മരണപ്പെട്ടത്. ആകെ മരണസംഖ്യ 1,40,182 ആയി. 4,03,248 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.
41,970 പേര് കൂടി രോഗമുക്തി നേടിയതോടെ ആകെ രോഗമുക്തരുടെ എണ്ണം 91,00,792 ആയി.