ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 12,881 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 1,09,50,201 ആയി. 11,987 പേര്‍ കൂടി രോഗമുക്തി നേടിയതോടെ ഇന്ത്യയിലെ കോവിഡ് മുക്തരുടെ എണ്ണം 1,06,56,845 ആയി.

കഴിഞ്ഞ 24 മണിക്കൂറിനിടെ 101 മരണങ്ങള്‍ കൂടി സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധയെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 1,56,014 ആയി. നിലവില്‍ രാജ്യത്ത് 1,37,342 സജീവ കേസുകളാണുള്ളത്. രാജ്യത്ത് ഇതിനോടകം 94,22,228 പേര്‍ക്ക് കോവിഡ് പ്രതിരോധ വാക്‌സിന്‍ നല്‍കിയതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 

ഫെബ്രുവരി 17 വരെയുള്ള കണക്കുകള്‍ പ്രകാരം 20,87,03,791 സാമ്പിളുകള്‍ പരിശോധിച്ചതായി ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച് അറിയിച്ചു. ഇന്നലെ മാത്രം 7,26,562 സാമ്പിളുകള്‍ പരിശോധിച്ചതായും ഐ.സി.എം.ആര്‍. വ്യക്തമായിട്ടുണ്ട്. 

content highlights: india covid 19 update