
-
ന്യൂഡല്‍ഹി : കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് ഇതുവരെ 15,000-17,000 പരിശോധനകള്‍ നടത്തിയെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് ഡയറക്ടര്‍ ജനറല്‍ ബല്‍റാം ഭാര്‍ഗവ അറിയിച്ചു. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രതിദിനം 10,000 ടെസ്റ്റുകള്‍ നടത്താനുള്ള ശേഷി ഇന്ത്യക്കുണ്ട്. ഇതുപ്രകാരം ആഴ്ചയില്‍ 50,000-70,000 വരെ പരിശോധനകള്‍ ഒരാഴ്ച രാജ്യത്ത് നടത്താനാകും. പരിശോധനക്ക് തയ്യാറായി 60 സ്വകാര്യ ലാബുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അതില്‍ മിക്കതിനും അനുമതി നല്കിക്കഴിഞ്ഞുവെന്നും അദ്ദേഹം അറിയിച്ചു.
രോഗം മനസ്സിലാക്കേണ്ടത് അത്യാവശ്യമാണെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം കൊറോണ രോഗലക്ഷണങ്ങളും വിശദമാക്കി. 80% ആളുകള്‍ക്ക് ജലദോഷം പോലുള്ള പനി അനുഭവപ്പെടും, അവര്‍ സുഖം പ്രാപിക്കും. 20% പേര്‍ക്ക് ചുമ, ജലദോഷം, പനി എന്നിവ അനുഭവപ്പെടാം. അവരില്‍ ചിലരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടതായി വന്നേക്കാം.
ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന അഞ്ചുശതമാനം പേര്‍ക്ക് ആവശ്യമായ ചികിത്സയും ചില സാഹചര്യങ്ങളില്‍ പുതിയ മരുന്നുകളും നല്‍കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
വൈറസ് പകരുന്നത് തടയാനുള്ള ഏറ്റവും എളുപ്പമുള്ള മാര്‍ഗം ഐസൊലേഷനാണ്. പുറത്തുനിന്നുവരുന്നവരെ ഐസൊലേഷനില്‍ പ്രവേശിപ്പിക്കണം. വായുവില്‍ വൈറസില്ല എന്നാല്‍ ശരീരസ്രവങ്ങളിലൂടെ ഇതുപകര്ന്നേക്കാമെന്നും ഭാര്‍ഗവ പറഞ്ഞു.
Content Highlights: India conducted 15,000-17,000 tests so far, have the capacity to conduct 10,000 tests per day: ICMRD
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..