ന്യൂഡല്‍ഹി: യുഎസിലെ കാലിഫോര്‍ണിയയിലുള്ള മഹാത്മാ ഗാന്ധിയുടെ പ്രതിമ തകര്‍ത്തതില്‍ ശക്തമായ അപലപിച്ച് ഇന്ത്യ.വിദ്വേഷ പ്രവൃത്തിയാണിതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.

വടക്കന്‍ കാലിഫോര്‍ണിയയിലെ ഡേവിസ് നഗരത്തിലുള്ള സെന്‍ട്രല്‍ പാര്‍ക്കില്‍  സ്ഥാപിച്ചിരുന്ന ആറടി ഉയരുമുള്ള വെങ്കല പ്രതിമക്ക് നേരെ വ്യാഴാഴ്ചയാണ് അജ്ഞാതരുടെ ആക്രമണമുണ്ടായത്. ഇത് അമേരിക്കയിലെ ഇന്ത്യന്‍ വംശജര്‍ക്കിടയില്‍ വ്യാപക പ്രതിഷേധത്തിനിടയാക്കിയിരുന്നു.

കുറ്റവാളികളെ ഏറ്റവും വേഗത്തില്‍ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പ്രത്യാശ പ്രകടിപ്പിച്ചതായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചു. 

ഗാന്ധി-ഇന്ത്യാ വിരുദ്ധ സംഘടനകളുടെ പ്രതിഷേധത്തിനിടയില്‍ ഡേവിസ് നഗരത്തില്‍ നാല് വര്‍ഷം മുമ്പാണ് പ്രതിമ സ്ഥാപിച്ചത്. 2016 ഇന്ത്യാ സര്‍ക്കാര്‍ സമ്മാനമായി നല്‍കിയതാണിത്.