പ്രധാനമന്ത്രി നരേന്ദ്രമോദി | photo: ani
ന്യൂഡല്‍ഹി: 74-ാമത് റിപ്ലബിക് ദിനത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വാതന്ത്ര്യ ലബ്ദിയുടെ 75 വര്‍ഷത്തെ അമൃത് മഹോത്സവ് ആഘോഷങ്ങള്‍ക്കിടയിലായതിനാല്‍ ഇത്തവണ റിപ്ലബിക് ദിനം കൂടുതല്‍ പ്രത്യേകത നിറഞ്ഞതാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. നമ്മുടെ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി പോരാടിയവരുടെ സ്വപ്‌നസാക്ഷാത്കാരത്തിനായി നമുക്ക് ഒന്നിച്ചു നില്‍ക്കാമെന്നും മോദി ട്വീറ്റു ചെയ്തു.
ഇത്തവണത്തെ റിപ്പബ്ലിക് ദിനാഘോഷത്തില്‍ ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദെല്‍ ഫത്താഹ് അല്‍ സിസി മുഖ്യാതിഥിയാണ്. ഈജിപ്തില്‍ നിന്നുള്ള 120 അംഗ സൈനിക സംഘവും ഇന്ത്യന്‍ സംഘത്തോടൊപ്പം രാജ്പഥില്‍ മാര്‍ച്ചു ചെയ്യുന്നുണ്ട്. ഇന്ത്യയും ഈജിപ്തും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ 75-ാം വര്‍ഷം എന്ന പ്രത്യേകതയുമുണ്ട്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നും യൂണിയന്‍ ടെറിറ്ററികളില്‍ നിന്നും വിവിധ വകുപ്പുകളില്‍ നിന്നുമായി 23 ടാബ്ലോകള്‍ പരേഡില്‍ അണിനിരക്കുന്നുണ്ട്.
വിപുലമായ പരിപാടികള്‍ റിപ്ലബിക് ദിനാഘോഷത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. 3,500 ഡ്രോണുകള്‍ അണിനിരക്കുന്ന ഡ്രോണ്‍ ഷോയും നടക്കും. ഏതാണ്ട് 65000 പേര്‍ രാജ്പഥില്‍ എത്തും.
Content Highlights: india celebrating 74th republic day modi greets nation
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..