
പ്രതീകാത്മകചിത്രം | Photo : PTI
ന്യൂഡല്‍ഹി: ഇന്ത്യയിലെ വിവിധയിടങ്ങളില്‍ ഭീകരാക്രമണം നടത്താനുള്ള പദ്ധതി ഇന്റലിജന്‍സ് വിഭാഗം തകര്‍ത്തു. ഭീകരാക്രമണപദ്ധതിയ്ക്കായി മലേഷ്യ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സംഘടന നടത്തിയ രണ്ട് ലക്ഷം ഡോളറിന്റെ പണമിടപാട് റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിങ്(റോ)കണ്ടെത്തിയതോടെയാണ് പദ്ധതിയെ കുറിച്ചുള്ള സൂചന ലഭിച്ചത്.
ഡല്‍ഹി, അയോധ്യ, ബോധ്ഗയ, പശ്ചിമബംഗാളിലെ പ്രമുഖനഗരങ്ങള്‍, ശ്രീനഗര്‍ എന്നിവടങ്ങളില്‍ ആക്രമണം നടത്താനായിരുന്നു പദ്ധതി. ബംഗ്ലാദേശ് അതിര്‍ത്തി വഴിയോ നേപ്പാള്‍ അതിര്‍ത്തി വഴിയോ ഉള്ള നുഴഞ്ഞു കയറ്റമായിരുന്നു സംഘടന ആസൂത്രണം ചെയ്തിരുന്നത്.
ഇതേ തുടര്‍ന്ന് ഡല്‍ഹി, ഉത്തര്‍പ്രദേശ്, ബിഹാര്‍, പഞ്ചാബ്, പശ്ചിമബംഗാള്‍ എന്നിവടങ്ങളിലെ പോലീസ് സേനകള്‍ക്കും ഇന്റലിജന്‍സ് വിഭാഗങ്ങള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പണമിടപാടിനെ കുറിച്ച് അന്വേഷണം നടത്തിയ ഇന്റലിജന്‍സ് സംഘം ക്വലാലംപുര്‍ സ്വദേശിയായ റോഹിംഗ്യന്‍ നേതാവ് മൊഹമ്മദ് നസീര്‍, സാക്കിര്‍ നായിക് എന്നിവരിലേക്ക് എത്തിച്ചേര്‍ന്നതായാണ് റിപ്പോര്‍ട്ട്.
ഇന്ത്യയിലെ ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്കാന് മ്യാന്മാറില് നിന്നുള്ള സ്ത്രീയ്ക്ക് പ്രത്യേകപരിശീലനം ലഭിച്ചിരുന്നതായി അന്വേഷണസംഘം സൂചന നല്കുന്നു. ചെന്നൈ സ്വദേശിയായ ഒരു ഹവാല ഇടപാടുകാരന് പണമിടപാടില്‍ ബന്ധമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.
Content Highlights: India busts Malaysia-based outfit's terrorist plot
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..