ന്യൂഡൽഹി: ഏറ്റവും കൂടുതൽ പേർക്ക് പ്രതിദിന കോവിഡ് പ്രതിരോധ കുത്തിവയ്പ്പ് നൽകി രാജ്യം ചൊവ്വാഴ്ച സ്വന്തം റെക്കോഡ് തിരുത്തി. 1.09 കോടിയിലധികം ഡോസ് ചൊവ്വാഴ്ച രാജ്യത്ത് വിതരണം ചെയ്തതായി കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ അറിയിച്ചു. 

"രാജ്യം പുതിയ നാഴികക്കല്ലിൽ എത്തി നിൽക്കുകയാണ്. 1.09 കോടിയിലധികം ഡോസ് വിതരണം ചെയ്ത് സ്വന്തം റെക്കോഡ് തിരുത്തി. ഇന്ന് ഇന്ത്യ പുതിയ റെക്കോഡിട്ടു." ആരോഗ്യമന്ത്രി തന്റെ ട്വിറ്റർ പേജിലൂടെ വ്യക്തമാക്കി. 

അതേസമയം രാജ്യത്ത് ഇതുവരെ 65 കോടി ഡോസ് വിതരണം ചെയ്തതായി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം വ്യക്തമാക്കി. 

വെള്ളിയാഴ്ചയാണ് രാജ്യത്ത് പ്രതിദിന വാക്‌സിൻ വിതരണം ഒരു കോടിയിലെത്തിയത്. ഉത്തർപ്രദേശിൽ ഒരൊറ്റ ദിവസം കൊണ്ട് 29 ലക്ഷം പേർക്ക് വാക്‌സിൻ നൽകി. 

ലോകാരോഗ്യ സംഘടനയുടെ മുതിർന്ന ശാസ്ത്രജ്ഞ സൗമ്യ സ്വാമിനാഥൻ ഇന്ത്യയുടെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ അഭിനന്ദിച്ചു.

Content Highlights: India breaks its own Covid vaccination record, distribute over 1.09 crore doses in a day