-
ന്യൂഡല്‍ഹി: മറ്റു രാജ്യങ്ങളെ ആക്രമിക്കുന്നതില്‍ ഇന്ത്യ വിശ്വസിക്കുന്നില്ലെന്നും എന്നാൽ സ്വയംപ്രതിരോധത്തിനായി ചെയ്യേണ്ടതെല്ലാം ചെയ്യുമെന്നും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. സ്വാതന്ത്യദിനത്തോടനുബന്ധിച്ച് നടന്ന ഒരു സൈനിക പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ശത്രുരാജ്യം നമ്മെ ആക്രമിക്കുകയാണെങ്കില്‍, എല്ലാ തവണത്തേയും പോലെ ഉചിതമായ മറുപടി നല്‍കും. ദേശീയ സുരക്ഷാ വിഷയത്തില്‍ എന്തു തന്നെ ചെയ്താലും അത് സ്വയം പ്രതിരോധത്തിന് വേണ്ടിയുള്ളതാണ്. അല്ലാതെ മറ്റുള്ളവരെ ആക്രമിക്കാനല്ല' രാജ്‌നാഥ് പറഞ്ഞു.
ഹൃദയങ്ങള്‍ കീഴടക്കുക എന്നതിലാണ് ഇന്ത്യ വിശ്വസിക്കുന്നതെന്നും മറിച്ച് ഭൂമി കീഴടക്കുന്നതിലല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ലഡാക്കിലെ അതിര്‍ത്തിയിലുണ്ടായ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
'ഹൃദയങ്ങള്‍ കീഴടക്കുന്നതിലാണ് ഇന്ത്യ വിശ്വസിക്കുന്നത്. ഭൂമിയല്ല. എന്നാല്‍ നമ്മുടെ ആത്മാഭിമാനത്തിന് മുറിവേൽപ്പിക്കാൻ ആരേയും അനുവദിക്കുമെന്ന് അതിന് അര്‍ഥമില്ല. ഇന്ത്യ ആരേയും ആക്രമിക്കുകയോ ആരുടേയെങ്കിലും ഭൂമി പിടിച്ചെടുക്കുകയോ ചെയ്തിട്ടില്ലെന്നതിന് ചരിത്രം സാക്ഷ്യം വഹിക്കുന്നു'- പ്രതിരോധ മന്ത്രി പറഞ്ഞു.
Content Highlights: ‘India believes in winning hearts, not land-Rajnath Singh


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..