കേന്ദ്ര ഇടപെടൽമൂലം ഇന്ത്യ അതിവേഗംവളരുന്ന സമ്പദ്‌വ്യവസ്ഥയായി; റിപ്പബ്ലിക്ദിന സന്ദേശത്തില്‍ രാഷ്ട്രപതി


'സർക്കാർ മുൻകൈയെടുത്ത ആത്മനിർഭർ പദ്ധതിയ്ക്ക് ജനങ്ങളിൽ നിന്ന് വൻ സ്വീകാര്യതയാണ് ലഭിച്ചത്. ഈ വർഷങ്ങളിലായി വലിയ മുന്നേങ്ങളാണ് നമ്മൾ നടത്തിയത്. സ്ത്രീ ശാക്തീകരണം, ലിംഗ സമത്വം വെറും മുദ്രാവാക്യങ്ങൾ മാത്രമായിരുന്നില്ല'

Droupadi Murmu | Photo: ANI

ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ സജീവ ഇടപെടലുകൾ കാരണം ലോകത്തിൽ അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥയായി ഇന്ത്യ മാറിയെന്ന് രാഷ്ട്രപദി ദ്രൗപദി മുർമു. 74-ാമത് റിപ്പബ്ലിക് ദിന സന്ദേശം പങ്കുവെച്ച് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാഷ്ട്രപതി. റിപ്പബ്ലിക് ഡേ ആഘോഷദിനത്തിൽ നമ്മൾ കൈവരിച്ച എല്ലാ നേട്ടങ്ങളെയും ഓർമ്മിക്കണമെന്ന് പറഞ്ഞ ദ്രൗപതി മുർമു, ഭരണഘടനാ ശിൽപി ഡോ. ബി.ആർ.അബേദ്കറെ സ്മരിക്കുകയും ചെയ്തു.

സ്വദേശത്തും വിദേശത്തുമുള്ള ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാൻ കാരണമുണ്ട്. ഭരണഘടന നിലവിൽവന്നതു മുതൽ ഇന്നുവരെ പല രാജ്യങ്ങളെയും പ്രചോദിപ്പിച്ചുകൊണ്ടുള്ള യാത്രയായിരുന്നു ഇന്ത്യയുടേത്. റിപ്പബ്ലിക് ദിനം ആഘോഷിക്കുമ്പോൾ രാജ്യത്തിന്റെ എല്ലാ നേട്ടങ്ങളും നമുക്കൊരുമിച്ച് ആഘോഷിക്കാം.

സർക്കാർ മുൻകൈയെടുത്ത ആത്മനിർഭർ പദ്ധതിയ്ക്ക് ജനങ്ങളിൽ നിന്ന് വൻ സ്വീകാര്യതയാണ് ലഭിച്ചത്. ഈ വർഷങ്ങളിലായി വലിയ മുന്നേങ്ങളാണ് നമ്മൾ നടത്തിയത്. സ്ത്രീ ശാക്തീകരണം, ലിംഗ സമത്വം തുടങ്ങിയവ വെറും മുദ്രാവാക്യങ്ങൾ മാത്രമായിരുന്നില്ല. ജി20 ഉച്ചകോടി ഇന്ത്യൻ ജനാധിപത്യത്തെ ഉയർത്തിക്കാട്ടാനുള്ള അവസരമാണ്. രാജ്യത്തിന്റെ ഉന്നതിക്ക് വേണ്ടി സംഭാവനചെയ്ത എല്ലാ ജനങ്ങളേയും അഭിനന്ദിക്കുന്നു.

രാജ്യത്തിന് വേണ്ടി എല്ലാം ത്യജിച്ച് അതിർത്തിയിൽ കാവൽ നിൽക്കുന്ന സൈനികരെ പ്രത്യേകം അഭിനന്ദിക്കുന്നു. സൈനികർ, അർധസൈനികർ, പോലീസ് സേന എല്ലാവർക്കും അഭിനന്ദനങ്ങൾ അറിയിക്കുന്നു. ഭിന്നിപ്പിക്കുന്നതിന് പകരം, പല സംസ്കാരങ്ങളും വിവിധ ഭാഷകളും നമ്മെ ഒന്നിപ്പിച്ചു. അതാണ് രാജ്യത്തിന്റെ സത്ത, രാഷ്ട്രപതി റിപ്പബ്ലിക് ദിന സന്ദേശത്തിൽ പറഞ്ഞു.

ആശയപ്രകടനത്തിനും വിശ്വാസത്തിനുമുള്ള സ്വാതന്ത്ര്യം നഷ്ടപ്പെടാതെ കാത്തുസൂക്ഷിക്കണം- മുഖ്യമന്ത്രി

എല്ലാ പൗരന്മാർക്കും ആശയപ്രകടനത്തിനും വിശ്വാസത്തിനും മതനിഷ്ഠയ്ക്കും ഭക്തി, ആരാധന എന്നിവയ്ക്കുമുള്ള സ്വാതന്ത്ര്യം നഷ്ടപ്പെടാതെ കാത്തുസൂക്ഷിക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 74-ാമത് റിപ്പബ്ലിക് ദിന സന്ദേശത്തിലൂടെയായിരുന്നു മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

ഇന്ത്യയെ ഒരു പരമാധികാര സ്ഥിതിസമത്വ മതേതര ജനാധിപത്യ റിപ്പബ്ലിക്കായി നിലനിർത്തുന്നതിനും സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ നീതി ഉറപ്പു വരുത്തുന്നതിനും ഭരണഘടന ഉയർത്തിപ്പിടിക്കുന്ന മൂല്യങ്ങൾ സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേ‍‍‍‍‍ർത്തു.

Content Highlights: India among fastest growing economies due to Centre's pro active interventions President Murmu


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Transcouples

06:33

സിയക്ക് വേണ്ടി സഹദ് ഗർഭം ധരിച്ചു; കാത്തിരിപ്പിനൊടുവിൽ അവര്‍ അച്ഛനും അമ്മയുമായി

Feb 4, 2023


chintha jerome

1 min

ഒന്നേമുക്കാൽ വർഷം റിസോർട്ടിൽ താമസം, 38 ലക്ഷം രൂപ വാടക; ചിന്തയ്ക്കെതിരേ പരാതിയുമായി യൂത്ത് കോൺഗ്രസ്

Feb 7, 2023


Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023

Most Commented