പ്രതീകാത്മത ചിത്രം |ഫോട്ടോ:AFP
ന്യൂഡല്‍ഹി: രാജ്യത്തെ വിലക്കയറ്റം പിടിച്ചുനിര്‍ത്താനുള്ള നടപടികളുമായി കേന്ദ്ര സര്‍ക്കാര്‍. സോയാബീന്‍, സണ്‍ഫ്ളവര്‍ എണ്ണ എന്നിവയുടെ ഇറക്കുമതി തീരുവ കേന്ദ്രം എടുത്തുകളഞ്ഞു. 20 ലക്ഷം മെട്രിക് ടണ്‍ വരെയുള്ള ഇറക്കുമതിക്ക് രണ്ടു വര്‍ഷത്തേക്കാണ് തീരുവ ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരുന്ന ഇളവ് 2024 മാര്‍ച്ച് 31വരെ തുടരും.
ലോകത്ത് ഏറ്റവും കൂടുതല്‍ ഭക്ഷ്യ എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. പാം ഓയില്‍, സോയാബീന്‍ എണ്ണ, സണ്‍ഫ്ളവര്‍ ഓയില്‍ എന്നിവയുടെ അടിസ്ഥാന ഇറക്കുമതി നികുതി നേരത്തെതന്നെ എടുത്ത് കളഞ്ഞിരുന്നു. എന്നാല്‍ ഇവയ്ക്ക് കാര്‍ഷിക അടിസ്ഥാന വികസ സെസ് എന്നപേരില്‍ പിരിച്ചിരുന്ന അഞ്ചു ശതമാനം നികുതി നിലനിന്നിരുന്നു. പുതിയ ഉത്തരവോടെ ഇതും എടുത്ത് കളഞ്ഞിരിക്കുകയാണ്.
ഭക്ഷ്യ എണ്ണയ്ക്ക് സമീപകാലത്ത് ഇരട്ടിയോളം വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. റഷ്യ-യുക്രൈന് സംഘര്‍ഷത്തോടെ വിലവര്‍ധനവ് നിയന്ത്രിക്കുന്നതില്‍ സര്‍ക്കാരിനെ കൂടുതല്‍ ബുദ്ധിമുട്ടിലാക്കി.
രാജ്യത്ത് ഉപയോഗിക്കുന്ന ഭക്ഷ്യ എണ്ണയുടെ മൂന്നില്‍ രണ്ടുഭാഗവും ഇറക്കുമതി ചെയ്യുന്നതാണ്. കരിങ്കടല്‍ മേഖലയില്‍ നിന്നുള്ള സൂര്യകാന്തിയുടെ വിതരണത്തില്‍ ഉണ്ടായ കുത്തനെയുള്ള ഇടിവ് സണ്‍ഫ്ളവര്‍ ഓയിലിന് പ്രാദേശിക വിപണി വില കൂടുതല്‍ ഉയര്‍ത്തി.
ലോകത്തിലെ സൂര്യകാന്തി എണ്ണ ഉല്പാദനത്തിന്റെ 60% വും കയറ്റുമതിയുടെ 76% വും കരിങ്കടല്‍ മേഖലാ രാജ്യങ്ങളില്‍ നിന്നാണ്, അര്‍ജന്റീന, ബ്രസീല്‍,യുഎസ്എ എന്നിവയാണ് ഇന്ത്യയിലേക്കുള്ള പ്രധാന സോയാബീന്‍ എണ്ണ വിതരണക്കാര്‍. പാം ഓയിലിന്റെ പ്രധാന വിതരണക്കാരായ ഇന്‍ഡോനേഷ്യ അടുത്തിടെ കയറ്റുമതി നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ ഇന്ത്യ സോയാബീന്‍ എണ്ണ കൂടുതല്‍ ഇറക്കുമതി ചെയ്തിരുന്നു.
വിലകയറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം പഞ്ചാസരയുടെ കയറ്റുമതിക്ക് നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു.ഒരാഴ്ച മുമ്പ് ഗോതമ്പിന്റെ കയറ്റുമതിക്ക് നിരോധനം ഏര്‍പ്പെടുത്തിയതിന് പിന്നാലെയായിരുന്നു ഇത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..