ന്യൂഡൽഹി: 2019-2020 സാമ്പത്തിക വർഷത്തെ ആദായനികുതി റിട്ടേൺ ഫയൽ ചെയ്യാനുള്ള അവസാന തീയതി നീട്ടി. 2020 ഡിസംബർ 31 വരെയാണ് സമയം നീട്ടിനൽകിയത്.

നേരത്തെ നവംബർ 30-നകം റിട്ടേൺ ഫയൽ ചെയ്യണമെന്നായിരുന്നു നിർദേശം. ഇതോടെ നികുതിദായകർക്ക് ഒരു മാസം കൂടി അധികസമയം ലഭിക്കും. കോവിഡ് വ്യാപനം കണക്കിലെടുത്ത് നേരത്തെ പലതവണകളായി റിട്ടേൺ ഫയൽ ചെയ്യാനുള്ള സമയം നീട്ടിനൽകിയിരുന്നു.

Content Highlights:income tax returns filing deadline extended till december 31