
A still from Vijay-starrer 'Master'
ചെന്നൈ: തമിഴ് സൂപ്പര്‍ താരം വിജയിയുടെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം മാസ്റ്റേഴ്സിന്റെ സഹനിര്‍മാതാവ് ലളിത് കുമാറിന്റെ വസതിയിലും ഓഫീസിലുമാണ് ആദായനികുതി വകുപ്പിന്റെ റെയ്ഡ്. തിങ്കളാഴ്ച വൈകുന്നേരമാണ് റെയ്ഡ് ആരംഭിച്ചത്.
ഈ വര്‍ഷം ഇത് രണ്ടാം തവണയാണ് വിജയ് ചിത്രവുമായി ബന്ധപ്പെട്ടവരുടെ വസതിയില്‍ ആദയനികുതി വകുപ്പ് റെയ്ഡ് നടത്തുന്നത്. കഴിഞ്ഞമാസം താരത്തിന്റെ സാലിഗ്രാമത്തിലും പനിയൂരിലുമുള്ള വസതികളില്‍ റെയ്ഡ് നടത്തിയിരുന്നു.
നേരത്തെ വിജയിയുടെ ബിഗിലിന്റെ നിര്‍മാതാവ് അന്‍പുചെഴിയന്റെ ഓഫീസുകളിലും വീട്ടിലും ആദായ നികുതി വകുപ്പ് പരിശോധനകള്‍ നടത്തിയിരുന്നു. 165 കോടി രൂപയുടെ വെട്ടിപ്പ് നടന്നതായി ആദായ നികുതി വകുപ്പ് കണ്ടെത്തിയിരുന്നു.
Content Highlights: Income tax raids premises of Vijay-starrer Master's co-producer Lalith Kumar
Share this Article
Related Topics
RELATED STORIES
01:25
IN CASE YOU MISSED IT
07:00
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..