ന്യൂഡല്‍ഹി: മാധ്യമസ്ഥാപനമായ 'ദൈനിക് ഭാസ്‌കറി'ന്റെ രാജ്യത്തെ വിവിധ ഓഫീസുകളില്‍ ആദായ നികുതി വകുപ്പ്‌ ഉദ്യോഗസ്ഥരുടെ പരിശോധന. സ്ഥാപനത്തിന്റെ ഡല്‍ഹി, മധ്യപ്രദേശ്, രാജസ്ഥാന്‍, ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ ഓഫീസുകളിലാണ് പരിശോധന നടന്നത്. ഉദ്യോഗസ്ഥരുടെ നടപടി ഇന്നും തുടരുമെന്നാണ് റിപ്പോര്‍ട്ട്. 

രാജ്യത്ത് കോവിഡ് രണ്ടാം തരംഗവും തുടര്‍ന്നുള്ള ഓക്‌സിജന്‍ ക്ഷാമം സൃഷ്ടിച്ച പ്രശ്‌നങ്ങളും ദൈനിക് ഭാസ്‌കര്‍ നിരന്തരം റിപ്പോര്‍ട്ട് ചെയ്തിരുന്നു. കോവിഡ് രണ്ടാം തരംഗം തടയുന്നതില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് വലിയ വീഴ്ചയുണ്ടായെന്നും പത്രം ചൂണ്ടിക്കാട്ടിരുന്നു.

രാജ്യതലസ്ഥാനത്ത് ഉള്‍പ്പെടെ കോവിഡ് കാരണമുള്ള പ്രശ്‌നങ്ങളും ദൈനിക് ഭാസ്‌കര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 

Content Highlights: income tax raid at Dainik Bhaskar`s office